
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് നായകനായ വേട്ടയ്യന്‍ റിലീസ് ചെയ്ത് ആദ്യ വീക്കെന്‍ഡില്‍ നേടിയ ആഗോള കളക്ഷന്‍ 240 കോടിക്ക് മുകളില്‍. കേരളത്തിലും ഗംഭീര ബോക്‌സ് ഓഫീസ് പ്രകടനമാണ് ചിത്രം നടത്തുന്നത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ അല്ലിരാജ നിര്‍മ്മിച്ച വേട്ടയ്യന്‍ കേരളത്തില്‍ വമ്പന്‍ റിലീസായി വിതരണം ചെയ്തത് ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ്. ടി. ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്ത വേട്ടയ്യന്‍, ശക്തമായ ആഖ്യാനത്തിലൂടെയും അതിശയിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളിലൂടെയും മികച്ച പ്രകടനങ്ങളിലൂടെയും പ്രേക്ഷകരെ ആകര്‍ഷിച്ചു.
അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, റാണാ ദഗ്ഗുബതി, റിതിക സിംഗ്, ദുഷാര വിജയന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഓരോ അഭിനേതാക്കളും മികച്ച പ്രകടനം കൊണ്ട് പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ നേടുന്നുണ്ട്. ഈ വര്‍ഷത്തെ ഏറ്റവും താരനിബിഡമായ ചിത്രങ്ങളിലൊന്നാണ് വേട്ടയ്യന്‍. നീതി, അധികാരം, ഏറ്റുമുട്ടല്‍ കൊലപാതകം, അഴിമതി നിറഞ്ഞ വിദ്യാഭ്യാസ സമ്പ്രദായം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ചിത്രം, എല്ലാ പ്രായത്തിലുമുള്ള കാഴ്ചക്കാരെ ആകര്‍ഷിക്കുന്നുണ്ട്. ചിത്രത്തിന് വേണ്ടി അനിരുദ്ധ് രവിചന്ദര്‍ ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും സൂപ്പര്‍ ഹിറ്റാണ്.
വേട്ടയ്യന് ലഭിച്ച മികച്ച പ്രതികരണത്തിന്, നിര്‍മ്മാതാവായ സുബാസ്‌കരന്‍ അല്ലിരാജ തന്റെ അഗാധമായ അഭിമാനവും നന്ദിയും പ്രകടിപ്പിച്ചു. ലോകമെമ്പാടുമുള്ള ആരാധകരില്‍ നിന്നുള്ള പിന്തുണ തങ്ങളെ വിനയാന്വിതരാക്കുന്നു എന്നും, മികച്ച അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ചേര്‍ന്ന് എന്നും ഓര്‍മ്മിക്കപ്പെടുന്ന ഒരു ചിത്രമാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
ഛായാഗ്രഹണം- എസ് ആര്‍ കതിര്‍, സംഗീതം- അനിരുദ്ധ് രവിചന്ദര്‍, എഡിറ്റിംഗ്- ഫിലോമിന്‍ രാജ്, ആക്ഷന്‍- അന്‍പറിവ്, കലാസംവിധാനം- കെ കതിര്‍, മേക്കപ്പ്- പട്ടണം റഷീദ്, വസ്ത്രാലങ്കാരം- അനു വര്‍ദ്ധന്‍. ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍- ഡ്രീം ബിഗ് ഫിലിംസ്, പിആര്‍ഒ - ശബരി.