വിക്ടറി വെങ്കിടേഷ്- നന്ദമുരി കല്യാൺ റാം- അനിൽ രവിപുടി ചിത്രം ആരംഭിച്ചു; നിർമാണം ഷൈൻ സ്ക്രീൻസ്

കീർത്തി സുരേഷും കൃതി ഷെട്ടിയുമാണ് ചിത്രത്തിലെ നായികമാർ
വിക്ടറി വെങ്കിടേഷ്- നന്ദമുരി കല്യാൺ റാം- അനിൽ രവിപുടി ചിത്രം ആരംഭിച്ചു; നിർമാണം ഷൈൻ സ്ക്രീൻസ്
Published on
Updated on

കൊച്ചി: വിക്ടറി വെങ്കിടേഷ്, നന്ദമുരി കല്യാൺ റാം, സൂപ്പർ ഹിറ്റ് സംവിധായകൻ അനിൽ രവിപുടി എന്നിവർ ഒന്നിക്കുന്ന സമ്പൂർണ ഉത്സവകാല എന്റർടെയ്‌നറായ #VenkyAnil5 & #NkrAR2 ആരംഭിച്ചു. ഷൈൻ സ്‌ക്രീൻസ് ബാനറിൽ സാഹു ഗാരപതി നിർമിക്കുന്ന ഈ പ്രോജക്ട് സുരേഷ് പ്രൊഡക്ഷൻസ്, ശ്രീമതി അർച്ചന, സീ സ്റ്റുഡിയോസ് എന്നിവർ അവതരിപ്പിക്കുന്നു. കീർത്തി സുരേഷും കൃതി ഷെട്ടിയും നായികമാരായി എത്തുന്ന ചിത്രം 2027 സംക്രാന്തിക്ക് തിയേറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരും, നിരവധി പ്രത്യേക അതിഥികളും പങ്കെടുത്ത ഗംഭീരമായ മുഹൂർത്ത ചടങ്ങും പൂജയും നടത്തിയാണ് ചിത്രം ഔദ്യോഗികമായി ആരംഭിച്ചത്.

ചിത്രത്തിന്റെ തിരക്കഥ ദിൽ രാജുവും ശിരീഷും സംവിധായകൻ അനിൽ രവിപുടിക്കും നിർമാതാവ് സാഹു ഗാരപതിക്കും ഔദ്യോഗികമായി കൈമാറി. മുഹൂർത്ത ചടങ്ങിൽ, വിക്ടറി വെങ്കിടേഷ്, കല്യാൺ റാം, കീർത്തി സുരേഷ്, കൃതി ഷെട്ടി എന്നിവർ അഭിനയിക്കുന്ന ആദ്യ ഷോട്ടിന് അല്ലു അരവിന്ദ് ക്ലാപ്പ് ബോർഡ് നൽകുകയും, സുരേഷ് ബാബു ക്യാമറ സ്വിച്ച് ഓൺ ചെയ്യുകയും ചെയ്തു. ഇതിഹാസ ചലച്ചിത്രകാരൻ കെ. രാഘവേന്ദ്ര റാവു ചിത്രത്തിന്റെ ആദ്യ ഷോട്ട് സംവിധാനം ചെയ്തു.

വിക്ടറി വെങ്കിടേഷ്- നന്ദമുരി കല്യാൺ റാം- അനിൽ രവിപുടി ചിത്രം ആരംഭിച്ചു; നിർമാണം ഷൈൻ സ്ക്രീൻസ്
പുതിയ കഥയുമായി ഒരമ്മയും മകനും | 'ബാലൻ' റിവ്യൂ | BALAN REVIEW

#VenkyAnil5 & #NkrAR2 എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം, അനിൽ രവിപുടി ശൈലിയിലുള്ള സംക്രാന്തി എന്റർടെയ്‌നറായിരിക്കുമെന്ന് അണിയറ പ്രവർത്തകർ ഉറപ്പുനൽകുന്നു. ആദ്യാവസാനം വിനോദവും ചിരിയും നിറഞ്ഞതാണ് ചിത്രമെന്നും അവർ സൂചിപ്പിച്ചു. വെങ്കിടേഷിന്റെയും കല്യാൺ റാമിന്റെയും ആവേശകരമായ ഒത്തുചേരൽ, ഈ പ്രോജക്ടിന് കൂടുതൽ വലിപ്പം നൽകുന്നു. അത് കൊണ്ട് തന്നെ തെലുങ്കിലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉത്സവ റിലീസുകളിലൊന്നായി ചിത്രം ഇതിനോടകം മാറിയിട്ടുണ്ട്.

അനിൽ രവിപുടിയുടെ ശ്രദ്ധേയമായ ബ്ലോക്ക്ബസ്റ്റർ ട്രാക്ക് റെക്കോർഡ്, താര സാന്നിധ്യം, പ്രമുഖ പ്രൊഡക്ഷൻ ഹൗസുകളുടെ പിന്തുണ എന്നിവ കാരണം ചിത്രം ഇതിനകം തന്നെ ശക്തമായ ആവേശം പ്രേക്ഷകരിൽ സൃഷ്ടിച്ചിട്ടുണ്ട്. പ്രമുഖ സംഗീത സംവിധായകൻ ജി.വി. പ്രകാശ് കുമാർ സംഗീതം ഒരുക്കുന്ന ചിത്രത്തിന്, സമീർ റെഡ്ഡി ഛായാഗ്രഹണം. നിർവഹിക്കുന്നു. ചിത്രത്തിന്റെ റെഗുലർ ഷൂട്ട് ഉടൻ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ.

രചന, സംവിധായകൻ: അനിൽ രവിപുടി, നിർമ്മാതാവ്: സാഹു ഗരപതി, അവതരിപ്പിക്കുന്നത്: സുരേഷ് പ്രൊഡക്ഷൻസ്, സീ സ്റ്റുഡിയോസ്, ശ്രീമതി അർച്ചന, സംഗീതം: ജി വി പ്രകാശ് കുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ് കൃഷ്ണ, ഛായാഗ്രാഹകൻ: സമീർ റെഡ്ഡി, എഡിറ്റർ: തമ്മിരാജു, കലാസംവിധാനം: എ എസ് പ്രകാശ്, മാർക്കറ്റിംഗ്: ഹാഷ്ടാഗ് മീഡിയ, പിആർഒ - ശബരി.

News Malayalam 24x7
newsmalayalam.com