ലവ് ഇന്‍ഷുറന്‍സ് കമ്പനിയുമായി വിഗ്‌നേഷ് ശിവന്‍; വൈറലായി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

പ്രദീപ് രംഗനാഥനും കൃതി ഷെട്ടിയുമാണ് സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്
ലവ് ഇന്‍ഷുറന്‍സ് കമ്പനിയുമായി വിഗ്‌നേഷ് ശിവന്‍; വൈറലായി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
Published on

ലവ് ടുഡേ എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം സംവിധായകന്‍ പ്രദീപ് രംഗനാഥന്‍ നായകനാകുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. 'ലവ് ഇന്‍ഷുറന്‍സ് കമ്പനി' അഥവ എല്‍ഐകെ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിഗ്‌നേഷ് ശിവനാണ് സംവിധാനം ചെയ്യുന്നത്. ടൈറ്റില്‍ ലോഞ്ച് വേദിയില്‍ വെച്ച് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു.

മുന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായി ഒരു സ്റ്റൈലിഷ് കൂള്‍ ലുക്കിലാണ് പ്രദീപിനെ വിഗ്‌നേഷ് ശിവന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു മുഴനീള റൊമാന്‍റക് -ഫണ്‍ ഡ്രാമ ആയിട്ടായിരിക്കും ചിത്രം ഒരുങ്ങുക എന്നാണ് റിപ്പോര്‍ട്ട്. കൃതി ഷെട്ടിയാണ് സിനിമയില്‍ നായിക. എസ്.ജെ സൂര്യ, യോഗി ബാബു, ഗൗരി ജി കിഷന്‍ എന്നിവരാണ് മറ്റ് പ്രധാന റോളുകളില്‍. അനിരുദ്ധാണ് പാട്ടുകള്‍ ഒരുക്കുന്നത്. ഇത് നാലാം തവണയാണ് അനിരുദ്ധ് വിഗ്‌നേഷ് ശിവനൊപ്പം പാട്ടൊരുക്കുന്നത്.

അജിത്തിനൊപ്പം പുതിയ ചിത്രമൊരുക്കാന്‍ വിഗ്‌നേഷ് ശിവന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും അവസാനം പിന്മാറുകയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രദീപ് രംഗനാഥനമൊപ്പമുള്ള ചിത്രം പ്രഖ്യാപിക്കുന്നത്. റൗഡി പിക്ചേഴ്സന്‍റെ ബാനറില്‍ നയന്‍താര നിര്‍മിക്കുന്ന ചിത്രത്തില്‍ സെവന്‍സ്ക്രീന്‍ സ്റ്റുഡിയോയുടെ ലളിത് കുമാറും പങ്കാളിയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com