വിജയ് സേതുപതി - പുരി ജഗനാഥ് ചിത്രം 'സ്ലം ഡോഗ്' ടീസർ ജൂൺ എട്ടിന്

സംയുക്ത ആണ് വിജയ് സേതുപതി - പുരി ജഗനാഥ് ചിത്രത്തിലെ നായിക
വിജയ് സേതുപതി - പുരി ജഗനാഥ് ചിത്രം 'സ്ലം ഡോഗ്'
വിജയ് സേതുപതി - പുരി ജഗനാഥ് ചിത്രം 'സ്ലം ഡോഗ്'
Published on
Updated on

ഹൈദരാബാദ്: തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രം 'സ്ലം ഡോഗി'ന്റെ ആദ്യ ടീസർ എത്തുന്നു. ജൂൺ എട്ടിന് ആണ് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്യുന്നത്. ഇപ്പോൾ ചിത്രത്തിന്റെ എല്ലാ ഭാഷകളിലുമുള്ള പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. '33 ടെംപിൾ റോഡ്' എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ്‌ലൈൻ. ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്ട് നിർമിക്കുന്നത് പുരി കണക്ടിന്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൗറും ഒപ്പം ജെബി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ജെ.ബി. നാരായൺ റാവു കോൺഡ്രോള്ളയും ചേർന്നാണ്. സംയുക്ത ആണ് ചിത്രത്തിലെ നായിക.

ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ട് കൊണ്ടാണ് ടീസർ ലോഞ്ച് തീയതി പ്രഖ്യാപിച്ചത്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്ത് വരികയും വമ്പൻ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

വിജയ് സേതുപതി - പുരി ജഗനാഥ് ചിത്രം 'സ്ലം ഡോഗ്'
ഇത് നസ്‌ലന്റെ ടൈം, അഭിനവിന്റെ ഹേറ്റ് ലെറ്റർ ടു സിനിമ; 'മോളിവുഡ് ടൈംസ്' റിവ്യൂ | MOLLYWOOD TIMES REVIEW

പ്രേക്ഷകർ ഇതുവരെ കാണാത്ത തരത്തിൽ മാസ് സ്റ്റൈലിഷ് കഥാപാത്രമായാണ് ഈ ചിത്രത്തിൽ വിജയ് സേതുപതിയെ അവതരിപ്പിക്കുകയെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. ബോളിവുഡ് താരം തബുവും കന്നഡ താരം വിജയ് കുമാറും ആണ് ഈ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ബ്രഹ്മാജി, വിടിവി ഗണേഷ് എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ദേശീയ അവാർഡ് ജേതാവായ ഹർഷവർധൻ രാമേശ്വർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സൂപ്പർ ഹിറ്റുകളായ 'അർജുൻ റെഡ്ഡി', 'കബീർ സിങ്', 'അനിമൽ' എന്നീ ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയ ഹർഷവർധൻ രാമേശ്വർ ഒട്ടേറെ തെന്നിന്ത്യൻ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ സംഗീത സംവിധായകൻ ആണ്.

വിജയ് സേതുപതി - പുരി ജഗനാഥ് ചിത്രം 'സ്ലം ഡോഗ്'
വിജയ് സേതുപതി - പുരി ജഗനാഥ് ചിത്രം 'സ്ലം ഡോഗ്'

ആക്ഷൻ, ഇമോഷൻ, മാസ്, സംഗീതം, കോമഡി എന്നിവയെല്ലാം കോർത്തിണക്കി തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് പുരി ജഗനാഥ് 'സ്ലം ഡോഗ്' ഒരുക്കുന്നത്. ചിത്രം രചിച്ചിരിക്കുന്നതും സംവിധായകൻ തന്നെയാണ്. പാൻ ഇന്ത്യൻ ചിത്രമായി തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും.

വിജയ് സേതുപതി - പുരി ജഗനാഥ് ചിത്രം 'സ്ലം ഡോഗ്'
'ദൃശ്യം' മുതൽ 'ബ്ലാസ്റ്റ്' വരെ; വീണ്ടും ചില വീട്ടുകാര്യങ്ങൾ

രചന, സംവിധാനം- പുരി ജഗന്നാഥ്, നിർമാതാക്കൾ- പുരി ജഗന്നാഥ്, ചാർമി കൌർ, ജെ ബി നാരായൺ റാവു കോൺഡ്രോള്ള, ബാനർ- പുരി കണക്ട്സ്, ജെ ബി മോഷൻ പിക്ചേഴ്സ്, സംഗീതം -ഹർഷവർധൻ രാമേശ്വർ, സിഇഒ- വിഷു റെഡ്ഡി, മാർക്കറ്റിങ്- ഹാഷ്ടാഗ് മീഡിയ, പിആർഒ- ശബരി.

News Malayalam 24x7
newsmalayalam.com