
വിജയ് സേതുപതി കേന്ദ്ര കഥാപാത്രമായ മഹാരാജയുടെ ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ പുറത്ത്. ചിത്രം ആഗോള തലത്തില്‍ 50 കോടിയിലേക്ക് അടുക്കുന്നു എന്നാണ് ട്രെയ്ഡ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 5 ദിവസം കൊണ്ട് ചിത്രം 46 കോടി ആഗോളതലത്തില്‍ നേടിയിരുന്നു.
അതേസമയം തമിഴ്‌നാട്ടില്‍ ചിത്രം 5 ദിവസം കൊണ്ട് 30 കോടിയാണ് കളക്ട് ചെയ്തത്. ഓവര്‍ സീസ് ബോക്‌സ് ഓഫീസിലും ചിത്രം മികച്ച രീതിയിലാണ് മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്നത്. ചിത്രം ജൂണ്‍ 14നാണ് തിയേറ്ററിലെത്തിയത്. ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
നിതിലന്‍ സാമിനാഥനാണ് ചിത്രത്തിന്റെ സംവിധായകന്‍. സസ്പന്‍സ് ത്രില്ലറായി ഒരുങ്ങിയ ചിത്രത്തില്‍ അനുരാഗ് കശ്യപ്, നാറ്റി, ഭാരതിരാജ, അഭിരാമി, മംമ്ത മോഹന്‍ദാസ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാണ്. അജ്‌നീഷ് ലോകനാഥ് ആണ് സംഗീത സംവിധായകന്‍.