വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ്‌യുടെ സംവിധാന അരങ്ങേറ്റം; 'സിഗ്മ' റിലീസ് തീയതി പുറത്ത്

സന്ദീപ് കിഷൻ നായകനാകുന്ന ചിത്രം ലൈക്ക പ്രൊഡക്ഷൻസ് ആണ് നിർമിക്കുന്നത്
വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ്‌യുടെ സംവിധാന അരങ്ങേറ്റം; 'സിഗ്മ' റിലീസ് തീയതി പുറത്ത്
Published on
Updated on

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന 'സിഗ്മ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. ജൂലൈ 31ന് ആഗോള തലത്തിൽ സിനിമ തിയേറ്ററുകളിലേക്ക് എത്തും. സന്ദീപ് കിഷൻ നായകനാകുന്ന ചിത്രം ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ എ. സുബാസ്കരൻ ആണ് നിർമിക്കുന്നത്.

24ാം വയസിൽ ഒരു ബിഗ് ബജറ്റ് ചിത്രം ഒരുക്കിയാണ് ജേസൺ സഞ്ജയ് സംവിധായകനായി അരങ്ങേറുന്നത്. വിദേശ സർവകലാശാലകളിൽ നിന്ന് സംവിധാനം പഠിച്ചതിന് ശേഷമാണ് ജേസൺ ആദ്യ ചിത്രം ഒരുക്കിയിരിക്കുന്നത്. ടൊറന്റോ ഫിലിം സ്കൂളില്‍ നിന്ന് 2020ല്‍ ഫിലിം പ്രൊഡക്ഷന്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ ജേസണ്‍ പിന്നീട് ലണ്ടനില്‍ തിരക്കഥാരചനയില്‍ ബിരുദവും നേടിയിരുന്നു.

വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ്‌യുടെ സംവിധാന അരങ്ങേറ്റം; 'സിഗ്മ' റിലീസ് തീയതി പുറത്ത്
"ചിലർ കലയ്ക്ക് വേണ്ടി അലയും, ആരാലും തിരിച്ചറിയാതെ യാത്രയാവും"; സത്യേന്ദ്രയെപ്പറ്റി കുറിപ്പുമായി സന്തോഷ് കീഴാറ്റൂർ

ഈ സിനിമയിലൂടെ ഒരുപാട് കാര്യങ്ങൾ തനിക്ക് പഠിക്കാൻ സാധിച്ചുവെന്ന് പറഞ്ഞ ജേസൺ തന്നെ പിന്തുണച്ച നിർമാതാവ് സുബാസ്കരനോട് നന്ദി അറിയിച്ചു. മൈൻഡ് ഗെയിം വിഭാഗത്തിൽ പെടുന്ന ആക്ഷൻ ത്രില്ലറാകും 'സിഗ്മ' എന്നാണ് റിപ്പോർട്ടുകൾ. സിനിമയുടെ കൂടുതൽ അപ്ഡേറ്റുകൾ ഉടനുണ്ടാകുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ്‌യുടെ സംവിധാന അരങ്ങേറ്റം; 'സിഗ്മ' റിലീസ് തീയതി പുറത്ത്
"സീരിയൽ നിലവാരം പോലും ഇല്ലാത്ത 'ദൃശ്യം 3'യുടെ പിആർ ടീം 'കാട്ടാളനെ' തകർക്കാൻ ശ്രമിക്കുന്നു"; വ്യാജ പോസ്റ്റിനെതിരെ ആന്റണി വർഗീസ്

കൃഷ്ണൻ വസന്ത് ആണ് 'സിഗ്മ'യുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: തമൻ എസ്, എഡിറ്റർ: പ്രവീൺ കെ.എൽ, കോ ഡയറക്ടർ: സഞ്ജീവ്, പബ്ലിസിറ്റി ഡിസൈൻ: ട്യൂണി ജോൺ, വിഎഫ്എക്സ് ഹരിഹരസുതൻ, സ്റ്റിൽസ്: അരുൺ പ്രസാദ്.

News Malayalam 24x7
newsmalayalam.com