ജനനായകന്‍ ചോര്‍ന്ന സംഭവം; ഫിലിം എഡിറ്റര്‍ക്ക് സസ്‌പെന്‍ഷന്‍

പ്രദീപിൻ്റെ ഭാഗത്ത് നിന്ന് അശ്രദ്ധ ഉണ്ടായതായി അസോസിയേഷൻ കണ്ടെത്തി.
ജനനായകന്‍ ചോര്‍ന്ന സംഭവം; ഫിലിം എഡിറ്റര്‍ക്ക് സസ്‌പെന്‍ഷന്‍
Published on
Updated on

ചെന്നൈ: വിജയ് നായകനായി എത്തുന്ന ജനനായകൻ ചോർന്ന സംഭവത്തിൽ ഫിലിം എഡിറ്റർക്ക് പ്രദീപ് ഇ. രാഘവിന് സസ്പെൻഷൻ. പ്രദീപിൻ്റെ ഭാഗത്ത് നിന്ന് അശ്രദ്ധ ഉണ്ടായതായി അസോസിയേഷൻ കണ്ടെത്തി. തുടർന്ന് സതേൺ ഇന്ത്യ ഫിലിം എഡിറ്റേഴ്‌സ് അസോസിയേഷനിൽ നിന്ന് പ്രദീപിനെ സസ്പെൻഡ് ചെയ്തു. ഏപ്രിൽ 17 ന് ചേർന്ന അടിയന്തര എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷം ഇന്നാണ് തീരുമാനം എടുത്തത്.

ജനനായകന്‍ ചോര്‍ന്ന സംഭവം; ഫിലിം എഡിറ്റര്‍ക്ക് സസ്‌പെന്‍ഷന്‍
"വിജയ് അണ്ണ വിളിച്ചു..."; 'ജന നായകനി'ൽ ലോകേഷ് കനകരാജിന്റെ ക്യാമിയോ

ജനനായകൻ ഉൾപ്പെടെയുള്ള പദ്ധതികളിൽ യൂണിയൻ അംഗങ്ങളല്ലാത്തവരെ സഹായികളായി നിയമിച്ചുകൊണ്ട് പ്രദീപ് ഇ. രാഘവ് യൂണിയൻ നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ചുവെന്ന് അസോസിയേഷൻ പറഞ്ഞു. ഇത് സ്ഥാപിതമായ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണെന്നും വ്യവസായത്തിൻ്റെ പ്രവർത്തനത്തെ ദുർബലപ്പെടുത്തുന്നുവെന്നും അസോസിയേഷൻ പറഞ്ഞതായി ടൈംസ് ഓഫ് എൻ്റർടെൻമെൻ്റ് റിപ്പോർട്ട് ചെയ്തു.

ജനനായകന്‍ ചോര്‍ന്ന സംഭവം; ഫിലിം എഡിറ്റര്‍ക്ക് സസ്‌പെന്‍ഷന്‍
"കാന്‍സര്‍ ബാധിതനായിരുന്നു; തുടക്കത്തില്‍ തന്നെ പ്രതിരോധിച്ചു"; വെളിപ്പെടുത്തി ബെഞ്ചമിന്‍ നെതന്യാഹു

സിനിമാ വ്യവസായത്തിൻ്റെ സമഗ്രത സംരക്ഷിക്കുന്നതിനായി ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയേണ്ട ഉത്തരവാദിത്തം തങ്ങൾക്കുണ്ടെന്ന് അസോസിയേഷൻ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ഇങ്ങനെയുള്ള പ്രവഡണത തുടർന്നാൽ അത് സിനിമാ വ്യവസായത്തെ ദോഷകരമായി ബാധിക്കുമെന്നും അസോസിയേഷൻ പ്രസ്താവനയിലൂടെ അറിയിച്ചു.

സസ്പെൻഷൻ കാലയാളവിൽ പ്രദീപ് ഇ. രാഘവിന് യാതൊരു സഹായ സഹകരണവും നൽകരുതെന്നും, മറ്റ് യൂണിയനുകളും മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും പ്രസിഡൻ്റ് വി. ഗോപികൃഷ്ണയും ജനറൽ സെക്രട്ടറി എൻ.ബി. ഉമാശങ്കർബാബുവും ഒപ്പുവച്ച പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com