രണ്ട് പതിറ്റാണ്ടുകള്‍, വൈവിധ്യമാർന്ന വേഷങ്ങൾ!‘ 'ഓപ്പറേഷൻ ത്രാലി’ൽ വിനയ് റായ്, ജന്മദിന സ്പെഷ്യൽ പോസ്റ്ററുമായി ടീം

ജയസൂര്യ നായകനാകുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും രതീഷ് വേഗയാണ് നിർവഹിക്കുന്നത്
രണ്ട് പതിറ്റാണ്ടുകള്‍, വൈവിധ്യമാർന്ന വേഷങ്ങൾ!‘ 'ഓപ്പറേഷൻ ത്രാലി’ൽ വിനയ് റായ്, ജന്മദിന സ്പെഷ്യൽ പോസ്റ്ററുമായി ടീം
Published on
Updated on

ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജയസൂര്യയെ നായകനാക്കി രതീഷ് വേഗ രചനയും സംവിധാനവും നിർവഹിക്കുന്ന പാൻ-ഇന്ത്യൻ ഇൻവെസ്റ്റിഗേറ്റീവ് ആക്ഷൻ ത്രില്ലർ ‘ഓപ്പറേഷൻ ത്രാലി’ൽ വ്യത്യസ്ത വേഷപ്പകർച്ചയിൽ മികവുറ്റ വേഷവുമായി വിനയ് റായ് എത്തുന്നു. നടന്റെ ജന്മദിനത്തിൽ താരത്തിന് സ്പെഷൽ ബെർത്‍ഡേ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകര്‍.

'' 'ഉന്നാലെ ഉന്നാലെ' എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം. 'തുപ്പറിവാളൻ', 'ഡോക്ടർ', 'എതർക്കും തുനിന്തവൻ', 'ഹനുമാൻ' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രതിനായക വേഷങ്ങളിലേക്കുള്ള വഴിമാറിനടത്തം. രണ്ട് പതിറ്റാണ്ടോളമായി നായകനായും വില്ലനായും വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ സിനിമാപ്രേമികളുടെ മനസിൽ ഇടംപിടിച്ച നടനാണ് വിനയ് റായ്. അദ്ദേഹത്തിന്റെ അഭിനയമികവും വൈവിധ്യവും തന്നെയാണ് പുതിയ ചിത്രമായ 'ഓപ്പറേഷൻ ത്രാലി'ലും പ്രേക്ഷകർക്ക് കാണാനാവുക. വിനയ് റായിക്ക് വരുംവർഷങ്ങളിൽ കൂടുതൽ മികച്ച കഥാപാത്രങ്ങൾ സമ്മാനിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു, പിറന്നാൾ ആശംസകൾ വിനയ്!," എന്നാണ് 'ഓപ്പറേഷൻ ത്രാൽ' ടീം പോസ്റ്ററിനൊപ്പം കുറിച്ചിരിക്കുന്നത്.

രണ്ട് പതിറ്റാണ്ടുകള്‍, വൈവിധ്യമാർന്ന വേഷങ്ങൾ!‘ 'ഓപ്പറേഷൻ ത്രാലി’ൽ വിനയ് റായ്, ജന്മദിന സ്പെഷ്യൽ പോസ്റ്ററുമായി ടീം
ടൈം ലൂപ്പിൽ കുഴങ്ങി വരൻ! 'ധൂമകേതു' ട്രെയ്‌ലർ പുറത്ത്

ജമ്മു കശ്മീരിലെ ത്രാലിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളും തമ്മിൽ നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘ഓപ്പറേഷൻ ത്രാൽ’. ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മുരളി ശർമ്മ, വിനയ് റായ്, സിദ്ദിഖ്, സായ് കുമാർ, നന്ദലാൽ കൃഷ്ണമൂർത്തി, റിതിക സിംഗ്, കാവ്യ ഷെട്ടി, ആൻസൺ പോൾ, സിറാജുദ്ദീൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ബോളിവുഡ് താരങ്ങളായ വിക്രം കൊച്ചാർ, യഷ്പാൽ ഗേര, മിർ സർവർ, ചന്ദൻ ബിഷ്ത്, ഹൻസിക ജംഗിദ്, വാണി ദോഗ്ര, ജയ് താക്കൂർ, വിജയ് ത്രിവേദി, മൻഹർ സിംഗ് ട്രിവിയ എന്നിവരും ചിത്രത്തിലുണ്ട്. ഗുഡ്‌വിൽ എന്റർടെയ്‌ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് തടത്തിലാണ് ‘ഓപ്പറേഷൻ ത്രാൽ’ നിർമിക്കുന്നത്. സുനിമോൾ ജോബി സഹനിർമാതാവാണ്.

കേരളം, കോയമ്പത്തൂർ, ന്യൂഡൽഹി, കുളു, മണാലി, മുസൂറി, ലഡാക്ക് എന്നിവിടങ്ങളിലായാണ് ‘ഓപ്പറേഷൻ ത്രാൽ’ വിപുലമായി ചിത്രീകരിച്ചിരിക്കുന്നത്. പാൻ-ഇന്ത്യൻ തലത്തിൽ ഒരുങ്ങുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായിട്ടാണ് വേൾഡ് വൈഡ് റിലീസിന് ഒരുങ്ങുന്നത്. രചനയും സംവിധാനവും നിർവഹിക്കുന്നതിനൊപ്പം ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് രതീഷ് വേഗ തന്നെയാണ്.

രണ്ട് പതിറ്റാണ്ടുകള്‍, വൈവിധ്യമാർന്ന വേഷങ്ങൾ!‘ 'ഓപ്പറേഷൻ ത്രാലി’ൽ വിനയ് റായ്, ജന്മദിന സ്പെഷ്യൽ പോസ്റ്ററുമായി ടീം
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന 'രണബാലി'യിലെ 'ഏൻന്തയ്യ സാമി' വീഡിയോ ഗാനം 21ന്

ചിത്രത്തിന്റെ ഛായാഗ്രഹണം നജോസ് നിർവഹിക്കുന്നു. എഡിറ്റിങ് ഷഫീഖ് വി.ബി കൈകാര്യം ചെയ്യുന്നു. പ്രോജക്ട് ഡിസൈൻ നോബിൾ ജേക്കബ്, പ്രൊഡക്ഷൻ ഡിസൈൻ സജീഷ് താമരശ്ശേരി, കലാസംവിധാനം സുനീഷ് സോദരൻ, വസ്ത്രാലങ്കാരം സമീറ സനീഷ്, സരിത ജയസൂര്യ, മേക്കപ്പ് റോണക്‌സ് സേവ്യർ എന്നിവരാണ് നിർവഹിക്കുന്നത്.

News Malayalam 24x7
newsmalayalam.com