'പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നു'; ചര്‍ച്ചകള്‍ തുടരട്ടെയെന്ന് വിനായകന്‍

സമൂഹമാധ്യമത്തില്‍ വിനായകന്‍ ആളുകളെ അസഭ്യം പറയുകയും നഗ്‌നതാ പ്രദര്‍ശനം നടത്തുകയും ചെയ്ത ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്
'പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നു'; ചര്‍ച്ചകള്‍ തുടരട്ടെയെന്ന് വിനായകന്‍
Published on


ഫ്‌ലാറ്റിലെ ബാല്‍ക്കണിയില്‍ നിന്നും നഗ്നതാ പ്രതര്‍ശനം നടത്തിയതിനും ആളുകളെ അസഭ്യം പറഞ്ഞതിനും നടന്‍ വിനായകന്‍ വിവാദത്തിലായതാണ് സമൂഹമാധ്യമത്തിലെ പുതിയ ചര്‍ച്ച. ചര്‍ച്ചകള്‍ക്കിടെ പുതിയ പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് വിനായകന്‍. തന്നില്‍ നിന്നും ഉണ്ടായ നെഗറ്റീവ് എനര്‍ജികള്‍ക്ക് പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നുവെന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്.

'സിനിമ നടന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ എനിക്ക് പറ്റുന്നില്ല. എന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനര്‍ജികള്‍ക്കും പൊതുസമൂഹത്തോട് ഞാന്‍ മാപ്പ് ചോദിക്കുന്നു. ചര്‍ച്ചകള്‍ തുടരട്ടെ', വിനായകന്‍ കുറിച്ചു.

സമൂഹമാധ്യമത്തില്‍ വിനായകന്‍ ആളുകളെ അസഭ്യം പറയുകയും നഗ്‌നതാ പ്രദര്‍ശനം നടത്തുകയും ചെയ്ത ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വീഡിയോ പങ്ക് വെച്ച അക്കൗണ്ടുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ വിനായകന്‍ തന്നെ ഫേസ് ബുക്കില്‍ പങ്ക് വെക്കുകയും ചെയ്തു. വിനായകന്റെ തന്നെ ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്നാണ് സൂചന.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com