'കളങ്കാവലി'നു ശേഷം വീണ്ടും നായകനായി വിനായകൻ; ടോം ഇമ്മട്ടി ചിത്രം 'പെരുന്നാൾ' ക്യാരക്ടർ പോസ്റ്റർ പുറത്ത്

'പെരുന്നാൾ' എന്ന ചിത്രത്തിന്റെ പേരിനോടൊപ്പം 'ക്രോവേന്മാരും സ്രാപ്പേന്‍മാരും' എന്ന ടാഗ് നല്‍കിയിട്ടുണ്ട്
'പെരുന്നാൾ' സിനിമയിൽ വിനായകൻ
'പെരുന്നാൾ' സിനിമയിൽ വിനായകൻ
Published on
Updated on

കൊച്ചി: നടന്‍ വിനായകനെ നായകനാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന 'പെരുന്നാൾ' എന്ന ചിത്രത്തിലെ വിനായകൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ റിലീസായി. 'കളങ്കാവലി'നു ശേഷം വിനായകൻ നായകനായെത്തുന്ന ചിത്രമാണ് 'പെരുന്നാൾ'. 'പെരുന്നാൾ' എന്ന ചിത്രത്തിന്റെ പേരിനോടൊപ്പം 'ക്രോവേന്മാരും സ്രാപ്പേന്‍മാരും' എന്ന ടാഗ് നല്‍കിയിട്ടുണ്ട്.

സൂര്യഭാരതി ക്രിയേഷന്‍സ്, ജോളിവുഡ് മൂവീസ്, ഇമ്മട്ടി കമ്പനി എന്നിവയുടെ ബാനറില്‍ മനോജ് കുമാര്‍ കെ.പി, ജോളി ലോനപ്പന്‍, ടോം ഇമ്മട്ടി എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം നിര്‍വഹിക്കുന്നത്. വിനായകനോടൊപ്പം ഷൈന്‍ ടോം ചാക്കോയും വിഷ്ണു ഗോവിന്ദും സാഗർ സൂര്യയും ജുനൈസും മോക്ഷയും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം വാഗമണ്ണിലും പരിസരത്തും അവസാനിച്ചു. അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ്. 2026ൽ 'പെരുന്നാൾ' തിയേറ്ററുകളിലേക്കെത്തും.

'പെരുന്നാൾ' സിനിമയിൽ വിനായകൻ
ശരീരം മുഴുവൻ മുറിവുകളുമായി പ്രഭാസ്, ഒപ്പം തൃപ്തി ദിമ്രി; 'സ്പിരിറ്റ്' ഫസ്റ്റ് ലുക്ക് പുറത്ത്

ടൊവിനോ തോമസ് നായകനായ 'ഒരു മെക്‌സിക്കന്‍ അപാരത', ആന്‍സണ്‍ പോള്‍ നായകനായ 'ഗാംബ്ലർ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പെരുന്നാള്‍'. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ : പി.ആര്‍. സോംദേവ്, മ്യൂസിക് : മണികണ്ഠന്‍ അയ്യപ്പാ, ഡിഓപി : അരുണ്‍ ചാലില്‍, സ്റ്റോറി ഐഡിയ : ഫാദര്‍ വിത്സണ്‍ തറയില്‍, ക്രീയേറ്റിവ് ഡയറക്ടർ : സിദ്ധില്‍ സുബ്രഹ്‌മണ്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : വിനോദ് മംഗലത്ത്, ആര്‍ട്ട് ഡയറക്ടര്‍ : വിനോദ് രവീന്ദ്രന്‍, എഡിറ്റര്‍ : രോഹിത് വി.എസ്. വാര്യത്ത്, ലിറിക്‌സ് : വിനായക് ശശികുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ദിനില്‍ എ. ബാബു, കോസ്റ്റ്യൂം ഡിസൈനര്‍ : അരുണ്‍ മനോഹര്‍, മേക്കപ്പ് : റോണക്‌സ് സേവ്യര്‍, സ്റ്റില്‍സ്: രാംദാസ് മാത്തൂര്‍, പബ്ലിസിറ്റി ഡിസൈന്‍സ് : യെല്ലോ ടൂത്ത്, പിആര്‍ഓ ആന്‍ഡ് മാര്‍ക്കറ്റിങ് കണ്‍സൾട്ടന്റ് : പ്രതീഷ് ശേഖര്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com