വിശേഷം ഇനി ഒടിടിയില്‍

ചിത്രം ജൂലൈ 19നാണ് തിയേറ്ററിലെത്തിയത്
വിശേഷം ഇനി ഒടിടിയില്‍
Published on


സൂരജ് ടോം സംവിധാനം ചെയ്ത് ചിന്നു ചാന്ദ്‌നിയും ആനന്ദ് മധുസൂദനനും പ്രധാന വേഷങ്ങളിലെത്തിയ 'വിശേഷം' ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു. ചിത്രം ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്ത് സിംപ്ലി സൗത്തിലും ചിത്രം കാണാന്‍ സാധിക്കും. ചിത്രം ജൂലൈ 19നാണ് തിയേറ്ററിലെത്തിയത്. 'വിശേഷ'ത്തിന്റെ കഥയും, തിരക്കഥയും, ഗാനരചനയും, സംഗീതവും, പശ്ചാത്തല സംഗീതവും നിര്‍വഹിച്ചത് ആനന്ദാണ്.

സൂരജ് ടോം നേതൃത്വം നല്‍കുന്ന സ്റ്റെപ്പ്2 ഫിലിംസിന്റെ ആദ്യ ചിത്രമായിരുന്നു 'വിശേഷം'. ആല്‍ബര്‍ട്ട് പോളും, കുര്യന്‍ സി. മാത്യുവുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. സാഗര്‍ അയ്യപ്പന്‍ ഛായാഗ്രഹണം നിര്‍വഹിച്ച 'വിശേഷ'ത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചത് മാളവിക വി.എന്‍ ആണ്. ബൈജു ജോണ്‍സണ്‍, അല്‍ത്താഫ് സലിം, ജോണി ആന്റണി, പി.പി.കുഞ്ഞികൃഷ്ണന്‍, വിനീത് തട്ടില്‍, സൂരജ് പോപ്‌സ്, സിജോ ജോണ്‍സണ്‍, മാലാ പാര്‍വതി, ഷൈനി സാറ രാജന്‍, ജിലു ജോസഫ്, ഭാനുമതി പയ്യന്നൂര്‍, അജിത നമ്പ്യാര്‍, അമൃത, ആന്‍ സലീം എന്നിവര്‍ ഉള്‍പ്പെടെ നിരവധി താരങ്ങളും 'വിശേഷ'ത്തിലുണ്ട്.


സൗണ്ട് ഡിസൈന്‍ അരുണ്‍ രാമ വര്‍മ്മയും, സൗണ്ട് റെക്കോഡിങ് റെന്‍സണ്‍ തോമസും, സൗണ്ട് മിക്‌സിംഗ് ഡാന്‍ ജോസും നിര്‍വഹിക്കുന്നു. വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചത് സംസ്ഥാന അവാര്‍ഡ് ജേതാവായ മഞ്ജുഷ രാധാകൃഷ്ണനും കലാസംവിധാനം അനീഷ് ഗോപാലും ഡി.ഐ. അഞ്ജന സാഗറുമാണ് (കായ്). ചമയം സുബ്രഹ്‌മണ്യന്‍ മാഞ്ഞാലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഇഖ്ബാല്‍ പാനായികുളം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഹസന്‍ ഹസരത്ത് എച്ച്. നിശ്ചല ഛായഗ്രഹണം കൃഷ്ണകുമാര്‍ അളഗപ്പനും, പബ്ലിസിറ്റി ഡിസൈന്‍ നിര്‍വഹിക്കുന്നത് ആര്‍ട്ടോകാര്‍പ്പസാണ്.

പ്രോജക്റ്റ് മാനേജ്‌മെന്റ് ടോമി പോള്‍ ഞാലിയത്തും പ്രോജക്റ്റ് കണ്‍സല്‍ട്ടിംഗ് നിര്‍വഹിച്ചത് സ്ലീബ വര്‍ഗീസും സുശീല്‍ തോമസുമാണ്. ഓഡിയോ റൈറ്റ്‌സ് തിങ്ക് മ്യൂസിക്. ശ്രീപ്രിയ കംബൈന്‍സ് മുഖേന സ്റ്റെപ് 2 ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. ഡിസ്ട്രിബ്യൂഷന്‍ ഹെഡ്: ജി. ഹരീന്ദ്രന്‍. സ്റ്റോറീസ് സോഷ്യലിന് വേണ്ടി ഡോ.സംഗീത ജനചന്ദ്രനാണ് മാര്‍ക്കറ്റിംഗ് & കമ്മ്യൂണിക്കേഷന്‍സ് കൈകാര്യം ചെയ്തത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com