

തമിഴ് നടൻ വിശാൽ സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച 'മകുടം' ഓഗസ്റ്റ് 14ന് ആഗോള തലത്തിൽ റിലീസ് ചെയ്യും. സൂര്യ നായകനായ വിശ്വനാഥ് ആൻഡ് സൺസും ഇതേ ദിവസമാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. ഇതോടെ ബോക്സ് ഓഫീസിൽ സൂര്യ-വിശാൽ ക്ലാഷ് റിലീസിന് കളമൊരുങ്ങിയിരിക്കുകയാണ്. രണ്ട് ചിത്രങ്ങളും കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ് ആണ്.
വിശാൽ തന്നെ രചിച്ചു സംവിധാനം ചെയ്ത 'മകുടം' ആർ.ബി. ചൗധരിയുടെ സൂപ്പർ ഗുഡ് ഫിലിംസ് ആണ് നിർമിക്കുന്നത്. സൂപ്പർ ഗുഡ് ഫിലിംസ് നിർമിക്കുന്ന 99-മത്തെ സിനിമയാണിത്.
വിശാൽ നായകനാവുന്ന 35ാമത്തെ സിനിമയാണ് 'മകുടം'. വിശാൽ വൃദ്ധന്റെ വേഷത്തിൽ ഉൾപ്പടെ മൂന്നു ഗെറ്റപ്പുകളിൽ എത്തുന്ന ചിത്രം വമ്പൻ കാൻവാസിൽ ഒരുക്കിയിരിക്കുന്ന മാസ് ആക്ഷൻ എന്റർടെയ്‌നറാണ്. സൂപ്പർഹിറ്റ് സിനിമയായ 'മാർക്ക് ആന്റണി'ക്ക് ശേഷം ജി.വി. പ്രകാശ് സംഗീതം നൽകുന്ന വിശാൽ സിനിമ കൂടിയാണ് 'മകുടം'. ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ദുഷാര വിജയനാണ്. അഞ്ജലിയും ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, ടൈറ്റിൽ ടീസർ, ഗാനങ്ങൾ എന്നിവയും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ജോൺ വിജയ്, ജയ പ്രകാശ്, തമ്പി രാമയ്യ,ചിത്ര ലക്ഷ്മൺ, അജയ്, വംശി കൃഷ്ണ, അബു സലിം, അർജായ് പ്രിൻസ്, വി. ജെ. ഝാൻസി, പദം കുമാർ, സാബുമോൻ, അൻപ്, ശ്രീലേഖ വാസന്തി, രാധിക, സബിത റോയ്, ബാലതാരങ്ങളായ അശ്വിൻ, മായാ, സഞ്ജയ്, റിയാൻ, സായ് സഞ്ജൻ, ജെറിക്ക് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
നിർമാതാക്കൾ: ബി. സുരേഷ്, ആർ.ബി. ജീവൻ ചൗധരി, ജിതൻ രമേഷ്, ജീവ, ഛായാഗ്രഹണം: റിച്ചാർഡ് എം. നാഥൻ & അഭിനന്ദൻ രാമാനുജം, സംഗീതം: ജി.വി. പ്രകാശ് കുമാർ, കലാസംവിധായകൻ: ജി. ദുരൈരാജ്, ആക്ഷൻ ഡയറക്ടർ: ദിലീപ് സുബ്ബരായൻ, എഡിറ്റർ: എൻ.ബി. ശ്രീകാന്ത്, ഡയലോഗുകൾ: പൊൻ പാർത്ഥിപൻ, വിശാൽ, അനദ് കുമാരൻ (തമിഴ്), രാജേഷ് എ. മൂർത്തി (തെലുങ്ക്), കഥ: രവി അരസു, വരികൾ: ഏകാദശി, വിവേക്, ഉമാ ദേവി, കരുണാകരൻ, വി7എച്ച്, കോസ്റ്റ്യൂം ഡിസൈനർ: വാസുകി ഭാസ്കർ, നൃത്തസംവിധാനം: ബൃന്ദാ, ദിനേശ്, അസർ, അപ്സാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: എം.വി. രമേഷ്.