വിസ്മയ മോഹൻലാൽ കേന്ദ്ര കഥാപാത്രമാകുന്ന 'തുടക്കം'; സെക്കൻഡ് ലുക്ക് പോസ്റ്റർ എത്തി

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം' സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്
'തുടക്കം' സെക്കൻഡ് ലുക്ക് പോസ്റ്റർ
'തുടക്കം' സെക്കൻഡ് ലുക്ക് പോസ്റ്റർ Source: Facebook
Published on
Updated on

കൊച്ചി: വിസ്മയാ മോഹൻലാൽ, ആശിഷ് ജോ ആന്റണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം' എന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. വിസ്മയ, ആശിഷ് ജോ ആന്റണി എന്നിവർക്കൊപ്പം മൊഹൻലാലിനേയും പോസ്റ്ററിൽ കാണാം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന സിനിമയുടെ ചിത്രീകരണം ഇപ്പോൾ കുട്ടിക്കാനം, തൊടുപുഴ ഭാഗങ്ങളിൽ നടന്നു വരികയാണ്.

സെക്കൻഡ് ലുക്ക് പോസ്റ്ററിലെ മോഹൻലാലിന്റെ സാന്നിധ്യം ചിത്രത്തിൽ നടനും ഉണ്ടാകുമെന്ന് ഉറപ്പിക്കുന്നതാണ്. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയിലായിരുന്നു മോഹൻലാലിന്റെ മാതാവിന്റെ വിയോഗം. അതേത്തുടർന്ന് ചിത്രീകരണം നിർത്തിവച്ചിരുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരി 18നാണ് പുനരാരംഭിച്ചത്. ഒരു ക്ലീൻ ഫാമിലി ത്രില്ലർ സിനിമയെന്ന് മാത്രമാണ് ചിത്രത്തെക്കുറിച്ച് ലഭിക്കുന്ന വിവരം. അപ്രതീക്ഷിതമായ പല വഴിത്തിരിവുകളും സസ്പെൻസുമൊക്കെ ചിത്രത്തിലുണ്ടാകുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

'തുടക്കം' സെക്കൻഡ് ലുക്ക് പോസ്റ്റർ
"നിങ്ങളുടെ സ്നേഹത്താലാണ് ഞാൻ നിലനിൽക്കുന്നത്"; വൈകാരിക സന്ദേശവുമായി ചിരഞ്ജീവി

സായ് കുമാർ, ബോബി കുര്യൻ, ഗണേഷ് കുമാർ, തുടങ്ങി നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഡോ. എമിൽ ആന്റണിയും, ഡോ. അനീഷ ആന്റണിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് . ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

'തുടക്കം' സെക്കൻഡ് ലുക്ക് പോസ്റ്റർ
മഹാഭാരതം സിനിമയാക്കുമ്പോൾ പിഴവുകൾ സംഭവിക്കാൻ പാടില്ല, അതൊരു വലിയ ഉത്തരവാദിത്തമാണ്: ആമിർ ഖാൻ

സംഗീതം- ജേക്സ് ബിജോയ്, ഛായാഗ്രഹണം -ജോമോൻ ടി. ജോൺ, എഡിറ്റിങ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ, മേക്കപ്പ് - ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈൻ -അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സൈലക്സ് ഏബ്രഹാം, ഫിനാൻസ് കൺട്രോളർ - മനോഹരൻ കെ. പയ്യന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - വിനോദ് ശേഖർ, ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്, പിആർഒ - വാഴൂർ ജോസ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com