'തുടക്കം' സ്വപ്ന സാക്ഷാത്ക്കാരമെന്ന് വിസ്മയ, മകന്റെയും മകളുടെയും സിനിമയെന്ന് മോഹന്‍ലാല്‍; ട്രെയിലര്‍ പുറത്ത്

ഫാമിലി ട്രിപ്പ്‌ പോയപോലെ ആയിരുന്നു ചിത്രീകരണമെന്ന് ജൂഡ് ആന്തണി ജോസഫ്
'തുടക്കം' സ്വപ്ന സാക്ഷാത്ക്കാരമെന്ന് വിസ്മയ, മകന്റെയും മകളുടെയും സിനിമയെന്ന് മോഹന്‍ലാല്‍; ട്രെയിലര്‍ പുറത്ത്
Published on
Updated on

വിസ്മയ മോഹൻലാൽ ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിക്കുന്ന തുടക്കം വെള്ളിയാഴ്ച തീയറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടൻ മോഹൻലാൽ നിർവഹിച്ചു. തുടക്കം തന്റെ സ്വപ്ന സാക്ഷാത്ക്കാരമെന്ന് വിസ്മയ പറഞ്ഞു. തുടക്കത്തെ കുറിച്ചുള്ള പ്രതീക്ഷകൾ മോഹൻലാലും സുചിത്ര മോഹൻലാലും പങ്കുവെച്ചു.

അച്ഛൻ മോഹൻലാലിന്റെ വഴിയേ സിനിമാ ജീവിതത്തിന് തുടക്കം കുറിക്കുകയാണ് മകൾ വിസ്മയയും. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കത്തിലൂടെയാണ് ബിഗ് സ്ക്രീൻ എൻട്രി. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആഷിഷ് ജോ ആന്റണിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. സിനിമയുടെ ട്രെയിലർ ലോഞ്ച്, കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ മോഹൻലാൽ നിർവഹിച്ചു. എന്റെ മകന്റെയും മകളുടെയും സിനിമയാണ്. സിനിമ കാണാൻ താനും കാത്തിരിക്കുകയാണെന്ന് മോഹൻലാൽ പറഞ്ഞു.

'തുടക്കം' സ്വപ്ന സാക്ഷാത്ക്കാരമെന്ന് വിസ്മയ, മകന്റെയും മകളുടെയും സിനിമയെന്ന് മോഹന്‍ലാല്‍; ട്രെയിലര്‍ പുറത്ത്
വിസ്മയയുടെ 'തുടക്കം' എങ്ങനെയുണ്ടാകും? ട്രെയ്‌ലർ ഇന്ന്, ആഗോള റിലീസ് ഓഗസ്റ്റ് ഏഴിന്

അതേസമയം, സ്വപ്ന സാക്ഷാത്ക്കാരമാണ് തനിക്ക് തുടക്കമെന്നായിരുന്നു വിസ്മയയുടെ വാക്കുകള്‍. സിനിമയ്‌ക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും സുചിത്ര മോഹൻലാൽ നന്ദി പറഞ്ഞു. 2018 എന്ന വിജയ ചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. ഫാമിലി ട്രിപ്പ്‌ പോയപോലെ ആയിരുന്നു ചിത്രീകരണമെന്നും ദൈവം തനിക്ക് വേണ്ടി കാത്തുവെച്ചതാണ് തുടക്കമെന്നും ജൂഡ് പറഞ്ഞു. നിർമാതാവ് ആന്റണി പെരുമ്പാവൂർ, സായ് കുമാർ, ബോബി കുര്യൻ, മനോജ്‌ കെ ജയൻ തുടങ്ങിയ നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു.

സിനിമയുടെ പോസ്റ്ററുകളും കെ.എസ്. ചിത്ര ആലപിച്ച 'തളിരോമലേ' എന്ന ഗാനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ബോബി കുര്യൻ, ഗണേഷ് കുമാർ, സായ് കുമാർ, മനോജ് .കെ. ജയൻ, ദിനേശ് പ്രഭാകർ, ജാഫർ ഇടുക്കി, കോട്ടയം രമേഷ്, ജിബിൻ ഗോപിനാഥ്, ശിവദാസ് കണ്ണൂർ, ജയ്സ് ജോസ്, ജയാക്കുറുപ്പ്, അശ്വിനി വിജയൻ, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. മോഹൻലാലും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

News Malayalam 24x7
newsmalayalam.com