ഒറ്റ ഫ്രെയിമിൽ അച്ഛനും മകളും, വിസ്‌മയയ്‌ക്കൊപ്പം മോഹൻലാൽ! 'തുടക്കം' പുതിയ പോസ്റ്റർ

ഓഗസ്റ്റ് ഏഴിനാണ് 'തുടക്കം' ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തുന്നത്
ഒറ്റ ഫ്രെയിമിൽ അച്ഛനും മകളും, വിസ്‌മയയ്‌ക്കൊപ്പം മോഹൻലാൽ! 'തുടക്കം' പുതിയ പോസ്റ്റർ
Published on
Updated on

കൊച്ചി: ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം' സിനിമയുടെ പുതിയ പോസ്റ്റർ പുറത്ത്. മോഹൻലാലിന്റെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ പ്രകാശനം ചെയ്തത്. ചിത്രത്തിൽ നടന്റേത് ഒരു പ്രധാന വേഷമാകുമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന.

ഓഗസ്റ്റ് ഏഴിനാണ് 'തുടക്കം' ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തുന്നത്. വിസ്മയ മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും അഭിനയിക്കുന്നുണ്ട്. 'എമ്പുരാനി'ൽ നിർണായകമായ ഒരു സീനിൽ ആശിഷ് അഭിനയിച്ചിരുന്നു.

ഒറ്റ ഫ്രെയിമിൽ അച്ഛനും മകളും, വിസ്‌മയയ്‌ക്കൊപ്പം മോഹൻലാൽ! 'തുടക്കം' പുതിയ പോസ്റ്റർ
ജന നായകനെ പിന്തള്ളി റോക്കിങ് സ്റ്റാർ! IMDB പട്ടികയിൽ ഒന്നാം സ്ഥാനത്ത് 'ടോക്‌സിക്'

ഒരു ക്ലീൻ ഫാമിലി ത്രില്ലർ സിനിമയാണ് 'തുടക്കം' എന്നാണ് പുറത്തുവരുന്ന വിവരം. സായ് കുമാർ, ബോബി കുര്യൻ, ഗണേഷ് കുമാർ, തുടങ്ങി നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മോഹൻലാലും ചിത്രത്തിൽ അഭിനയിക്കുന്നതായാണ് സൂചന. ഡോ. എമിൽ ആന്റണിയും, ഡോ. അനീഷ ആന്റണിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് . ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

ഒറ്റ ഫ്രെയിമിൽ അച്ഛനും മകളും, വിസ്‌മയയ്‌ക്കൊപ്പം മോഹൻലാൽ! 'തുടക്കം' പുതിയ പോസ്റ്റർ
റിലീസിന് മുൻപ് 300 കോടി കളക്ഷനുമായി സൂര്യ ചിത്രം; പ്രീ ബിസിനസിൽ ഞെട്ടിച്ച് 'വിശ്വനാഥ് ആൻഡ് സൺസ്'

ഛായാഗ്രഹണം -ജോമോൻ ടി. ജോൺ, എഡിറ്റിങ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ, മേക്കപ്പ് - ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈൻ -അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സൈലക്സ് ഏബ്രഹാം, ഫിനാൻസ് കൺട്രോളർ - മനോഹരൻ കെ. പയ്യന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - വിനോദ് ശേഖർ, ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്, പിആർഒ - വാഴൂർ ജോസ്.

News Malayalam 24x7
newsmalayalam.com