മഞ്ജു വാര്യരും വിജയ് സേതുപതിയും ഒന്നിക്കുന്ന വിടുതലൈ പാര്‍ട്ട് 2, റിലീസ് പ്രഖ്യാപിച്ചു

വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് സേതുപതി, സൂരി, മഞ്ജു വാര്യര്‍, അനുരാഗ് കശ്യപ്, കിഷോര്‍, ഗൗതം വാസുദേവ് മേനോന്‍, രാജീവ് മേനോന്‍, ചേതന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
മഞ്ജു വാര്യരും വിജയ് സേതുപതിയും ഒന്നിക്കുന്ന വിടുതലൈ പാര്‍ട്ട് 2, റിലീസ് പ്രഖ്യാപിച്ചു
Published on


വിജയ് സേതുപതിയും മഞ്ജു വാര്യരും സൂരിയും ഒരുമിക്കുന്ന വിടുതലൈ പാര്‍ട്ട് 2 2024 ഡിസംബര്‍ 20ന് തിയേറ്ററുകളിലേക്കെത്തും. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് സേതുപതി, സൂരി, മഞ്ജു വാര്യര്‍, അനുരാഗ് കശ്യപ്, കിഷോര്‍, ഗൗതം വാസുദേവ് മേനോന്‍, രാജീവ് മേനോന്‍, ചേതന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്‍ എസ് ഇന്‍ഫോടൈന്‍മെന്റിന്റെ ബാനറില്‍ എല്‍റെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.




ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഇളയരാജയാണ്. വിടുതലൈ 2ന്റെ കേരളാ വിതരണാവകാശം വൈഗ എന്റര്‍പ്രൈസസ് മെറിലാന്‍ഡ് റിലീസസ് ആണ് കരസ്ഥമാക്കിയത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍, ഛായാഗ്രാഹകന്‍ : ആര്‍. വേല്‍രാജ്, കലാസംവിധാനം : ജാക്കി, എഡിറ്റര്‍ : രാമര്‍ , കോസ്റ്റ്യൂം ഡിസൈനര്‍ : ഉത്തര മേനോന്‍, സ്റ്റണ്ട്‌സ് : പീറ്റര്‍ ഹെയ്ന്‍ & സ്റ്റണ്ട് ശിവ, സൗണ്ട് ഡിസൈന്‍ : ടി. ഉദയകുമാര്‍, വി എഫ് എക്‌സ് : ആര്‍ ഹരിഹരസുദന്‍, പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് : പ്രതീഷ് ശേഖര്‍.




Related Stories

No stories found.
News Malayalam 24x7
newsmalayalam.com