'വാഴ'യ്ക്ക് ശേഷം വിപിന്‍ ദാസ് നിര്‍മിക്കുന്ന 'വ്യസനസമേതം ബന്ധുമിത്രാദികള്‍'; റിലീസ് പ്രഖ്യാപിച്ചു

എസ് വിപിനാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്
'വാഴ'യ്ക്ക് ശേഷം വിപിന്‍ ദാസ് നിര്‍മിക്കുന്ന 'വ്യസനസമേതം ബന്ധുമിത്രാദികള്‍'; റിലീസ് പ്രഖ്യാപിച്ചു
Published on



'വാഴ' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം WBTS പ്രൊഡക്ഷന്‍സ് തെലുങ്കിലെ പ്രശസ്ത നിര്‍മാണ കമ്പനിയായ ഷൈന്‍ സ്‌ക്രീന്‍സ് സിനിമയുമായി സഹകരിച്ച് വിപിന്‍ ദാസ്, സാഹു ഗാരപാട്ടി എന്നിര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന പുതിയ ചിത്രം 'വ്യസനസമേതം ബന്ധുമിത്രാതികളിന്റെ' റിലീസ് പ്രഖ്യാപിച്ചു. ചിത്രം ജൂണ്‍ 13ന് തിയേറ്ററിലെത്തും. എസ് വിപിനാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. ഐക്കണ്‍ സിനിമാസാണ് ചിത്രം തിയേറ്ററിലെത്തിക്കുന്നത്.

അനശ്വര രാജന്‍, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോന്‍ ജ്യോതിര്‍, നോബി, മല്ലിക സുകുമാരന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. റഹീം അബൂബക്കറാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റര്‍-ജോണ്‍കുട്ടി, സംഗീതം-അങ്കിത് മേനോന്‍, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍-ഹാരിസ് ദേശം, കനിഷ്‌ക ഗോപി ഷെട്ടി, ലൈന്‍ പ്രൊഡ്യൂസര്‍-അജിത് കുമാര്‍, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-അനീഷ് നന്ദിപുലം, പ്രൊഡക്ഷന്‍, ഡിസൈനര്‍-ബാബു പിള്ള, മേക്കപ്പ്-സുധി സുരേന്ദ്രന്‍, കോസ്റ്റ്യൂംസ്-അശ്വതി ജയകുമാര്‍, സ്റ്റില്‍സ്-ശ്രീക്കുട്ടന്‍ എ എം, പരസ്യകല-യെല്ലോ ടൂത്ത്‌സ്.

ക്രീയേറ്റീവ് ഡയറക്ടര്‍-സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രാജീവന്‍ അബ്ദുള്‍ ബഷീര്‍, സൗണ്ട് ഡിസൈന്‍-അരുണ്‍ മണി, ഫിനാന്‍സ് കണ്‍ട്രോളര്‍-കിരണ്‍ നെട്ടയം, പ്രൊഡക്ഷന്‍ മാനേജര്‍-സുജിത് ഡാന്‍,ബിനു തോമസ്, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ്-വിപിന്‍ വി,മാര്‍ക്കറ്റിംഗ്-ടെന്‍ ജി മീഡിയ, പി ആര്‍ ഒ -എ എസ് ദിനേശ്.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com