ദേവരയുടെ കേരള വിതരണാവകാശം സ്വന്തമാക്കി വേഫറര്‍ ഫിലിംസ്

ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും ചിത്രത്തിന് വലിയ സ്വീകാര്യതയുണ്ടാകുമെന്നാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്
ദേവരയുടെ കേരള വിതരണാവകാശം സ്വന്തമാക്കി വേഫറര്‍ ഫിലിംസ്
Published on
Updated on


ജൂനിയര്‍ എന്‍ടിആര്‍ നായകനായി എത്തുന്ന ചിത്രമാണ് ദേവര. കൊരടാല ശിവയാണ് ചിത്രം സംവിധാന ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറിനും, അതിലെ ഗാനങ്ങൾക്കും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തെ കാത്തിരിക്കുന്നത്. ആർആർആറിനു ശേഷം ജൂനിയർ എൻടിആർ അഭിനയിക്കുന്ന ചിത്രമാണ് ഇതെന്ന പ്രത്യേകതയുമുണ്ട്. സെപ്റ്റംബര്‍ 27നാണ് ചിത്രം പുറത്തിറങ്ങുന്നത്. ഇപ്പോഴിതാ ദേവരയുടെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ്.

പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ദേവരയുടെ വിതരണാവകാശം വേഫറര്‍ ഫിലിംസ് സ്വന്തമാക്കിയിരിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍ ഇപ്പോള്‍.


സംവിധാനം കൊരടാല ശിവ നിര്‍വഹിക്കുന്ന ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ്. ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും ചിത്രത്തിന് വലിയ സ്വീകാര്യതയുണ്ടാകുമെന്നാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്. യുഎസ്സില്‍ മാത്രം ആകെ 12.95 കോടി രൂപ അഡ്വാൻസായി ദേവര കളക്ഷൻ നേടിയിരുന്നു.

ജാൻവി കപൂറാണ് ദേവരയിൽ നായികയായി എത്തുന്നത്. സെയ്‍ഫ് അലി ഖാൻ, പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈൻ ടോം ചാക്കോ, നരേൻ, കലൈയരശൻ, അജയ്,അഭിമന്യു സിംഗ് എന്നിവരാണ് മറ്റു അഭിനേതാക്കൾ. ഛായാഗ്രാഹണം രത്‍നവേലുവാണ്. സാബു സിറിലാണ് പ്രൊഡക്ഷൻ ഡിസൈൻ. രാജമൗലിയുടെ ആര്‍ആര്‍ആറാണ് ജൂനിയര്‍ എൻടിആറിന്റേതായി അവസാനമിറങ്ങിയ ചിത്രം.

News Malayalam 24x7
newsmalayalam.com