ഗ്രാമി 2025; ഇന്ത്യയിൽ എപ്പോൾ എവിടെ കാണാം?

ഗ്രാമി 2025; ഇന്ത്യയിൽ എപ്പോൾ എവിടെ കാണാം?

94 വിഭാഗങ്ങളിലായാണ് പുര്‌സ്‌കാരങ്ങൾ നൽകുന്നത്. അഞ്ചാം വർഷവും ട്രെവർ നോവയാണ് ഗ്രാമി ഹോസ്റ്റ് ചെയ്യുന്നത്
Published on



67-ാമത് ഗ്രാമി പുരസ്‌കാരം ഫെബ്രുവരി 2ന് ലോസ് ആഞ്ചലസിലെ ക്രിപ്‌റ്റോ.കോം അരീനയിൽ വെച്ച് നടക്കും. ഇന്ത്യയിൽ ഫെബ്രുവരി 3ന് രാവിലെ 6.30 മുതൽ 10 മണി വരെ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. 94 വിഭാഗങ്ങളിലായാണ് പുര്‌സ്‌കാരങ്ങൾ നൽകുന്നത്. അഞ്ചാം വർഷവും ട്രെവർ നോവയാണ് ഗ്രാമി ഹോസ്റ്റ് ചെയ്യുന്നത്.

അതേസമയം ഈ വർഷം ശ്രദ്ധേയമായ 11 നോമിനേഷനുകൾ നേടി ബിയോൺസെ മുന്നിലാണ്. കൗ ബോയി കാർട്ടർ എന്ന ആൽബത്തിനാണ് ബിയോൺസെയ്ക്ക് 11 നോമിനേഷനുകൾ ലഭിച്ചിരിക്കുന്നത്. ചാർളി XCX, ബില്ലി ഐലിഷ്, കെൻഡ്രിക് ലമാർ, പോസ്റ്റ് മലോൺ എന്നിവർക്ക് ഏഴ് നോമിനേഷനുകൾ ഉണ്ട്. ടെയ്‌ലർ സ്വിഫ്റ്റ്, സബ്രീന കാർപ്പെന്റർ, ചാപ്പൽ റോവൺ എന്നിവർ ആറ് നോമിനേഷനുകൾ വീതം നേടി.

ഏറ്റവും പ്രധാനപ്പെട്ട വിഭാഗമായ റെക്കോർഡ് ഓഫ് ദി ഇയറിൽ ബിയോൺസെയുടെ ടെക്‌സാസ് ഹോൾഡ് എം, ബില്ലി ഐലിഷിന്റെ ബേർഡ്സ് ഓഫ് എ ഫെദർ, പോസ്റ്റ് മലോൺ ഫീച്ചർ ചെയ്യുന്ന ടെയ്ലർ സ്വിഫ്റ്റിന്റെ ഫോർട്ട്നൈറ്റ് എന്നിവയ്ക്കുള്ള നോമിനേഷനുകൾ ഉൾപ്പെടുന്നു. ആൽബം ഓഫ് ദി ഇയർ വിഭാഗത്തിൽ, മത്സരാർത്ഥികളിൽ ആന്ദ്രേ 3000-ന്റെ ന്യൂ ബ്ലൂ സൺ, സബ്രീന കാർപെന്ററിന്റെ ഷോർട്ട് എൻ' സ്വീറ്റ്, സ്വിഫ്റ്റിന്റെ ദ ടോർച്ചർഡ് പോയറ്റ്‌സ് ഡിപ്പാർട്ട്‌മെന്റ് എന്നിവ ഉൾപ്പെടുന്നു. റിക്കി കെജ്, അനൗഷ്‌ക ശങ്കർ, വാരിജശ്രീ വേണുഗോപാൽ, രാധിക വെക്കാരിയ, ചന്ദ്രിക ടണ്ടൻ, നോഷിർ മോഡി എന്നിവർ ഗ്രാമി നോമിനേഷൻ ലഭിച്ച ഇന്ത്യൻ കലാകരൻമാരാണ്.

News Malayalam 24x7
newsmalayalam.com