'രാക്ഷസ'നെ മലർത്തിയടിക്കുമോ? ബ്ലോക്ക്ബസ്റ്റർ ഹിറ്റിലേക്ക് ‘ഗാട്ട ഗുസ്തി 2’

കേരളത്തിലെ തിയേറ്ററുകളിലും നിറഞ്ഞ സദസുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്
'രാക്ഷസ'നെ മലർത്തിയടിക്കുമോ? ബ്ലോക്ക്ബസ്റ്റർ ഹിറ്റിലേക്ക് ‘ഗാട്ട ഗുസ്തി 2’
Published on
Updated on

ചെന്നൈ: വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോർസ് ഡ്രാമ ചിത്രം ‘ഗാട്ട ഗുസ്തി 2’വിന് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ജൂലൈ മൂന്നിന് തിയേറ്ററുകളിൽ എത്തിയ ചിത്രം കയ്യടികളോടെ ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ. ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്കാണ് ചിത്രം കുതിക്കുന്നത്. മൂന്ന് ദിവസം കൊണ്ട് ആഗോളതലത്തിൽ 19 കോടി രൂപയാണ് ‘ഗാട്ട കുസ്തി 2’ കളക്ട് ചെയ്തത്. വേൽസ് ഫിലിം ഇന്റർനാഷ്നലും വിഷ്ണു വിശാല്‍ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിച്ചത്.

ബോക്സ് ഓഫീസിൽ തകർപ്പൻ പ്രകടനം നടത്തുന്ന ചിത്രത്തിന് ഓരോ ദിവസവും പ്രേക്ഷക പിന്തുണ കൂടി വരുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. സിനിമയുടെ ഇന്ത്യയിലെ മാത്രം കളക്ഷൻ 15.70 കോടി രൂപയാണ്. ഓവർസീസ് കളക്ഷൻ 3.30 കോടിയും.

കേരളത്തിലെ തിയേറ്ററുകളിലും നിറഞ്ഞ സദസുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഇതോടെ, വിഷ്ണു വിശാലിന്റെ രണ്ടാമത്തെ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന സിനിമയായി 'ഗാട്ട ഗുസ്തി 2' മാറിക്കഴിഞ്ഞു. 'രാക്ഷസൻ' ആണ് ആദ്യ സ്ഥാനത്തുള്ള ചിത്രം.

'രാക്ഷസ'നെ മലർത്തിയടിക്കുമോ? ബ്ലോക്ക്ബസ്റ്റർ ഹിറ്റിലേക്ക് ‘ഗാട്ട ഗുസ്തി 2’
'റിവഞ്ച്' കഴിഞ്ഞു, ഇനി 'ഹാങ്ങോവ'! വീണ്ടും ഹിറ്റടിക്കാൻ അനിരുദ്ധ്, 'ഡിസി' ആദ്യ ഗാനം പുറത്ത്

ആദ്യാവസാനം പ്രേക്ഷകരെ ഏറെ രസിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്യുന്ന ഒരു പക്കാ ഫാമിലി എന്റർടെയ്നർ കൂടിയാണ് ഈ സ്പോർട്സ് ഡ്രാമ. സൂപ്പർ വിജയം നേടിയ ആദ്യ ഭാഗത്തിന്റെ കഥയുടെ തുടർച്ചയായാണ് ഈ രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന തരത്തിൽ ഗുസ്തി രംഗങ്ങൾ, ആക്ഷൻ, ഫാമിലി കോമഡി, ഫാമിലി ഡ്രാമ, ഇമോഷൻ എന്നിവയെല്ലാം കോർത്തിണക്കിയാണ് ചിത്രം കഥ പറയുന്നത്.

വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവർ അവതരിപ്പിക്കുന്ന വീര, കീർത്തി, അവരുടെ മകൾ എന്നിവരടങ്ങുന്ന കുടുംബത്തിൽ ഉണ്ടാകുന്ന രസകരമായ സംഭവ വികാസങ്ങളാണ് ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. രമ്യ കൃഷ്ണൻ, മോക്ഷ, കരുണാസ്, കാളി വെങ്കട്, യോഗി ബാബു, കരുണാകരൻ, മുനിസ്കാന്ത്, സാറ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

'രാക്ഷസ'നെ മലർത്തിയടിക്കുമോ? ബ്ലോക്ക്ബസ്റ്റർ ഹിറ്റിലേക്ക് ‘ഗാട്ട ഗുസ്തി 2’
സംഗീത് പ്രതാപ് - ഷറഫുദീൻ ചിത്രം 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; മ്യൂസിക് അവകാശം സ്വന്തമാക്കി തിങ്ക് മ്യൂസിക്

നിർമാണം: ഡോക്ടർ ഇഷാരി കെ ഗണേഷ്, വിഷ്ണു വിശാൽ, കോ പ്രൊഡ്യൂസേഴ്സ്: ശുഭ്ര, ആര്യൻ രമേശ്, ഇഷാൻ സക്സേന, ഛായാഗ്രഹണം: കെ.എം. ഭാസ്കരൻ, സംഗീതം: ഷോൺ റോൾഡൻ, എഡിറ്റർ: ഭരത് വിക്രമൻ, ആർട്ട് ഡയറക്ടർ: ജയചന്ദ്രൻ, കോസ്റ്റ്യൂം ഡിസൈനർ: രുചി മുനൊത്ത്, സബ്ടൈറ്റിൽ: സാജിദ് അലി, പബ്ലിസിറ്റി ഡിസൈനർ: വിയാക്കി, മാർക്കറ്റിങ് ആൻഡ് പ്രൊമോഷൻ: സിദ്ധാർഥ് ശ്രീനിവാസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ബി ജയ് ഗണേഷ്, എ ആർ ചന്ദ്രമോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സീതാറാം, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ശ്രാവന്തി സായ്‌നാഥ്, പിആർഒ : ശബരി.

News Malayalam 24x7
newsmalayalam.com