പിടിക്കപ്പെടുമോ ജോർജുകുട്ടി? സസ്പെൻസ് നിറച്ച് ദൃശ്യം 3 ട്രെയിലർ

ചിത്രം മോഹൻലാലിൻ്റെ ജന്മദിനമായ മെയ് 21നാണ് റിലീസ്
പിടിക്കപ്പെടുമോ ജോർജുകുട്ടി? സസ്പെൻസ് നിറച്ച് ദൃശ്യം 3 ട്രെയിലർ
Source: Screengrab
Published on
Updated on

ഒടുവിൽ പ്രേക്ഷകർ കാത്തിരുന്ന സസ്പെൻസ് ത്രില്ലർ ദൃശ്യം 3യുടെ ട്രെയിലറെത്തി. പ്രതീക്ഷ പോലെ തന്നെ പ്രേക്ഷകനിൽ ഉദ്വേഗവും ആകാംക്ഷയും നിറയ്ക്കുന്നത് തന്നെയാണ് ട്രെയിലർ .എന്നാൽ ഒന്നാം ഭാഗത്തേയും രണ്ടാം ഭാഗത്തേയും അപേക്ഷിച്ച് ഓടിത്തളർന്ന് പിടിക്കപ്പെടുമോ എന്ന ഭീതി വേട്ടയാടുന്ന ഒരു ജോർജുകുട്ടിയാണ് ദൃശ്യം 3യിലെന്നാണ് ട്രെയിലർ സൂചന നൽകുന്നത്. ചിത്രം മോഹൻലാലിൻ്റെ ജന്മദിനമായ മെയ് 21നാണ് റിലീസ്.

ആദ്യ രണ്ടു ഭാഗങ്ങളുടേയും തകർപ്പൻ വിജയത്തിന് ശേഷം എത്തുന്ന മൂന്നാംഭാഗവും ഒട്ടും മോശമാവില്ലെന്ന പ്രതീക്ഷ തന്നെയാണ് ട്രെയിലർ നൽകുന്നത്. കഴിഞ്ഞ രണ്ടു ഭാഗങ്ങളിലും ജോർജുകുട്ടിയെ പിന്തുടർന്നത് പൊലീസായിരുന്നുവെങ്കിൽ ഇത്തവണയത് മാധ്യമ സംഘമാണെന്ന സൂചനയും ട്രെയിലർ നൽകുന്നുണ്ട്. മോഹൻലാലിൻ്റെയും കുടുംബത്തിൻ്റേയും ഇമോഷൻസിന് കൂടുതൽ പ്രാധാന്യം നൽകുന്നതാണ് മൂന്നാം ഭാഗമെന്ന സംവിധായകൻ ജീത്തു ജോസഫിൻ്റെ വാക്കുകൾ ശരിവെക്കുന്നതാണ് ട്രയിലറും.

പിടിക്കപ്പെടുമോ ജോർജുകുട്ടി? സസ്പെൻസ് നിറച്ച് ദൃശ്യം 3 ട്രെയിലർ
ഞ‌‌ങ്ങളുടെ സ്റ്റാലിയൺ! വിജയ് ദേവരകൊണ്ടയ്ക്ക് പിറന്നാള്‍ സ്പെഷ്യൽ വീഡിയോയുമായി 'രണബാലി' ടീം

2013ൽ പുറത്തിറങ്ങിയ ദൃശ്യത്തിൻ്റെ ഒന്നാം ഭാഗവും 2021ൽ ഇറങ്ങിയ രണ്ടാം ഭാഗവും വലിയ പ്രേക്ഷക പ്രശംസ നേടുകയും മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ചിത്രം സംബന്ധിച്ച കൂടുതൽ വിവരങ്ങളൊന്നും തന്നെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ദൃശ്യം 2 താരങ്ങളായ മുരളീ ഗോപി, ശാന്തി മായാദേവി, സുമേഷ് ചന്ദ്രൻ എന്നിവർക്ക് പുറമേ വീണ നന്ദകുമാറും ദൃശ്യം 3യിൽ എത്തുന്നുണ്ട്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ചിത്രത്തിൻ്റെ നിർമാണം.

News Malayalam 24x7
newsmalayalam.com