മഹേഷ് നാരായണൻ ചിത്രത്തിൽ മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുമോ?

മമ്മൂട്ടി കമ്പനിയും, ആശീർവാദ് സിനിമാസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്
മഹേഷ് നാരായണൻ ചിത്രത്തിൽ മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുമോ?
Published on

മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരുമിക്കുന്നതായി റിപ്പോർട്ട്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയായിരിക്കും ഇരുവരും ഒരുമിക്കുക എന്നാണ് സൂചന. മമ്മൂട്ടി കമ്പനിയും, ആശീർവാദ് സിനിമാസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ശ്രീലങ്കയിലായിരിക്കും സിനിമയുടെ ചിത്രീകരണം.

ഇതുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഈ മാസം 15ന് ശ്രീലങ്കൻ പ്രധാനമന്ത്രി ദിനേശ് ഗുണവർദ്ധനുമായി കൂടി കാഴ്ച നടത്തിയിരുന്നു. സംവിധായകൻ മഹേഷ് നാരായണൻ, നിർമാതാക്കളായ ആന്റോ ജോസഫ്, സിവി സാരഥി, എം പി യാദാമിനി ഗുണവർധന തുടങ്ങിയവർ പ്രധാനമന്ത്രിയുടെ വസതിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. ശ്രീലങ്കയിൽ മാത്രമല്ല, കേരളത്തിലും, ഡൽഹിയിലും, മറ്റു വിദേശ രാജ്യങ്ങളിലും ചിത്രീകരണമുണ്ടാകുമെന്നും സൂചനയുണ്ട്.


'മമ്മൂട്ടി കമ്പനിക്ക് കൈകൊടുത്ത് ആശീർവാദ് സിനിമാസ്' എന്ന ക്യാപ്ഷനോടെ കഴിഞ്ഞ മാസം നിർമാതാവ് ആന്റണി പെരുമ്പാവൂർ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച ചിത്രങ്ങൾ നേരത്തെ തന്നെ ചർച്ചകൾക്ക് കാരണമായിരുന്നു. മമ്മൂട്ടിയും മോഹൻലാലും പതിനൊന്ന് വർഷങ്ങൾക്കു ശേഷമാണ് ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com