തമിഴിലെ ആദ്യ 1000 കോടി കളക്ഷന്‍ നേടുമോ? പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി കൂലി

തെലുങ്കില്‍ ബാഹുബലി, കന്നഡയില്‍ കെജിഎഫ് എന്നിവയുണ്ടാക്കിയ ഓളം തമിഴില്‍ രജനികാന്തിന് ഉണ്ടാക്കാനാകുമോ എന്ന് മാത്രം കാത്തിരുന്ന് കാണാം
Image: X
Image: X NEWS MALAYALAM 24x7
Published on

രജനി പവര്‍ ബോക്‌സോഫീസില്‍ പ്രതിഫലിക്കുമോ? ലോകേഷ് കനകരാജ് ഒരുക്കുന്ന കൂലി റിലീസിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ആരാധകര്‍ കാത്തിരിക്കുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരമാണ്. തമിഴിലെ ആദ്യ 1000 കോടി കളക്ഷന്‍ കൂലി നേടുമോ?

രജനികാന്തിനൊപ്പം തെന്നിന്ത്യയിലേയും ബോളിവുഡിലേയും ഒരുപിടി താരങ്ങള്‍ ഒന്നിക്കുന്ന ലോകേഷ് ചിത്രം റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്നാണ് ബോക്‌സോഫീസ് പ്രവചനങ്ങള്‍. ദേവ എന്ന ഗ്യാങ്സ്റ്റര്‍ കഥാപാത്രത്തെയാണ് കൂലിയില്‍ രജനികാന്ത് അവതരിപ്പിക്കുന്നത്. വില്ലനായി എത്തുന്നത് തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജുനയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തില്‍ നിന്നും സൗബിന്‍ ഷാഹിറും ഒപ്പം സത്യരാജ്, ഉപേന്ദ്ര, ശ്രുതി ഹാസന്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. കൂടാതെ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ആമിര്‍ ഖാന്റെ കാമിയോയും ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്.

Image: X
സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കി രജനീകാന്ത്; സൂപ്പര്‍ സ്റ്റാറിന് ആശംസയുമായി താരങ്ങള്‍

ലോകേഷ് കനകരാജിന്റെ ആറാമത്തെ ചിത്രത്തിന് വന്‍ ഹൈപ്പാണ് റിലീസിന് മുമ്പ് തന്നെ ലഭിച്ചിരിക്കുന്നത്. അഡ്വാന്‍സ് കളക്ഷനിലൂടെ ഇതിനകം 110 കോടി രൂപയാണ് കൂലി നേടിയത്. ആദ്യ ദിവസം മാത്രം ആഗോള തലത്തില്‍ 80 കോടിയുടെ അഡ്വാന്‍സ് ബുക്കിങ്ങാണ് ലഭിച്ചിരിക്കുന്നത്. വിജയ് നായകനായ ലോകേഷ് ചിത്രം ലിയോയുടെ ആദ്യ ദിന കളക്ഷന്‍ റെക്കോര്‍ഡ് കൂലി മറികടക്കുമോ എന്നതും ആകാംക്ഷ ഉയര്‍ത്തുന്നു. 124 കോടി രൂപയാണ് ലിയോയുടെ ഓപ്പണിങ് ഡേ കളക്ഷന്‍.

റിലീസ് ചെയ്ത് ആദ്യവാരം തന്നെ കൂലി 150 കോടിയെങ്കിലും അനായാസമായി നേടുമെന്നാണ് ഇന്‍ഡസ്ട്രി ട്രാക്കര്‍ രമേശ് ബാലയുടെ പ്രവചനം. രജനീകാന്ത്, ലോകേഷ് കനകരാജ്, ആമിര്‍ ഖാന്‍ ഫാക്ടര്‍ ഹിന്ദിയിലും കൂലിക്ക് ചലനങ്ങളുണ്ടാക്കിയിട്ടുണ്ട്. സിനിമാ ലോകത്ത് അമ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന രജനീകാന്തിന്റെ മാസ് എന്‍ട്രിക്കായി പാന്‍ ഇന്ത്യന്‍ കാത്തിരിപ്പ് തന്നെയാണ്. ഒപ്പം അനിരുദ്ധിന്റെ സംഗീത മാജിക്കും വലിയ മുന്നേറ്റം നല്‍കിയിട്ടുണ്ട്.

തെലുങ്കില്‍ ബാഹുബലി, കന്നഡയില്‍ കെജിഎഫ് എന്നിവയുണ്ടാക്കിയ ഓളം തമിഴില്‍ രജനികാന്തിന് ഉണ്ടാക്കാനാകുമോ എന്ന് മാത്രം കാത്തിരുന്ന് കാണാം. പ്രീ റിലീസ് ഹൈപ്പും പ്രതീക്ഷയും നിലനിര്‍ത്താനായാല്‍ തമിഴിലെ ആദ്യ ആയിരം കോടി എന്ന റെക്കോര്‍ഡ് കൂലി സ്വന്തമാക്കുമെന്നാണ് ഇന്‍ഡസ്ട്രി വിദഗ്ധരുടെ പ്രവചനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com