'ടോക്സിക്' ചോർന്നു; മൂന്ന് മണിക്കൂർ സിനിമ സോഷ്യൽ മീഡിയയിൽ

ഓഗസ്റ്റ് 26ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച കളക്ഷൻ നേടി മുന്നേറുന്നതിനിടെയാണ് സംഭവം
 ‘ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’
‘ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’
Published on: 
Updated on: 

യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺഅപ്സ്' ഓൺലൈനിൽ ചോർന്നു. തിയേറ്ററിൽ നിന്ന് പകർത്തിയതെന്ന് സംശയിക്കാവുന്ന പ്രിന്റാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നത്. ഓഗസ്റ്റ് 26ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച കളക്ഷൻ നേടി മുന്നേറുന്നതിനിടെയാണ് സംഭവം.

ആദ്യദിനത്തിൽ തന്നെ ചിത്രം ആഗോളതലത്തിൽ 150 കോടി ഗ്രോസ് കളക്ഷൻ പിന്നിട്ടിരുന്നു. റിലീസ് ദിനത്തിൽ, 108 കോടി രൂപ നെറ്റ് കളക്ഷനാണ് ചിത്രം ഇന്ത്യയിൽ നിന്ന് നേടിയത്. ഈ ചരിത്ര നേട്ടത്തോടെ ഇന്ത്യൻ ബോക്സ് ഓഫീസിൽ ആദ്യദിനം 100 കോടി ക്ലബിൽ ഇടംപിടിക്കുന്ന ആദ്യ വനിതാ സംവിധായികയായി ഗീതു മോഹൻദാസ് മാറി. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ശ്രദ്ധേയമായൊരു നാഴികക്കല്ലാണിത്.

 ‘ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’
'കെജിഎഫ്' ഹാങ്ഓവർ മാറാതെ യഷ്, പരീക്ഷണങ്ങളുമായി ​ഗീതു മോഹൻദാസ്; 'ടോക്സിക്' റിവ്യൂ | TOXIC REVIEW

2026ൽ ഇന്ത്യയിൽ ഏറ്റവും മികച്ച ആഭ്യന്തര ഓപ്പണിങ് നേടുന്ന രണ്ടാമത്തെ ചിത്രമാണ് 'ടോക്സിക്'. ബോക്സ് ഓഫീസ് ട്രാക്കർമാരായ സാക്നിൽക്കിന്റെ കണക്കുകൾ പ്രകാരം, ആദ്യ ദിനം 24,579 ഷോകളിൽ നിന്നായി 101.10 കോടി രൂപയാണ് സിനിമയുടെ നെറ്റ് കളക്ഷൻ. ഇന്ത്യയിലെ ഗ്രോസ് കളക്ഷൻ 120.75 കോടിയും. 103 കോടി രൂപയുടെ നെറ്റ് ഓപ്പണിങ് കളക്ഷൻ നേടിയ 'ധുരന്ധർ 2' ആണ് ഒന്നാം സ്ഥാനത്തുള്ളത്.

കന്നഡ സിനിമാ ചരിത്രത്തിൽ ആഗോളതലത്തിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഓപ്പണിങ് കളക്ഷൻ എന്ന നേട്ടവും യഷ് ചിത്രം സ്വന്തമാക്കി. സിനിമയുടെ ആഗോള ഗ്രോസ് 140,75 കോടി രൂപയാണ്. റിലീസ് ദിനം ലോകമെമ്പാടുമായി ഏകദേശം 164 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ ലഭിച്ച യഷിന്റെ 'കെ.ജി.എഫ്: ചാപ്റ്റർ 2' ആണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത്.

1940കൾ മുതൽ 1970കൾ വരെയുള്ള പോസ്റ്റ്-കൊളോണിയൽ ഗോവയാണ് 'ടോക്സിക്കി'ന്റെ കഥാഭൂമിക. മയക്കുമരുന്ന് മാഫിയയുടെയും അധോലോക സംഘങ്ങളുടെയും വളർച്ചയും തകർച്ചയുമാണ് സിനിമയുടെ പ്രമേയം. 'കെജിഎഫ്' ഫ്രാഞ്ചൈസിക്ക് ശേഷം യഷ് തിരിച്ചെത്തുന്ന ഈ ചിത്രത്തിൽ, 'റായ', 'ടിക്കറ്റ്' എന്നീ രണ്ട് വ്യത്യസ്ത ഭാവങ്ങളിലാണ് നടൻ എത്തുന്നത്. നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. രാജീവ് രവിയാണ് ഛായാഗ്രഹണം.

News Malayalam 24x7
newsmalayalam.com