കമിതാക്കളായി യഷും കിയാരയും, ഒറ്റ ഫ്രെയിമിൽ നയൻതാര; 'ടോക്സിക്കി'ലെ ആദ്യ വീഡിയോ ഗാനം പുറത്ത്

ഓഗസ്റ്റ് 26ന് 'ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ അപ്സ്' ആഗോള തലത്തിൽ തിയേറ്ററുകളിൽ എത്തും
'ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ അപ്സ്'
'ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ അപ്സ്'
Published on
Updated on

കൊച്ചി: സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് യഷിനെ നായകനാക്കി ഗീതു മോഹൻദാസ് ഒരുക്കുന്ന 'ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ അപ്സ്'. പല തവണ റിലീസ് മറ്റിവച്ച ചിത്രം ഓഗസ്റ്റ് 26ന് ആഗോള തലത്തിൽ തിയേറ്ററുകളിൽ എത്തും. ഇപ്പോഴിതാ സിനിമയിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

യഷും കിയാര അദ്വാനിയും കമിതാക്കളായി എത്തുന്ന 'തബാഹി' എന്ന പ്രണയഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. നയൻതാരയേയും ഒരു ഫ്രെയിമിൽ ഗാനത്തിൽ കാണാം.

1940കൾ മുതൽ 1970കൾ വരെയുള്ള പോസ്റ്റ്-കൊളോണിയൽ ഗോവയാണ് 'ടോക്സിക്കി'ന്റെ കഥാഭൂമിക. മയക്കുമരുന്ന് മാഫിയയുടെയും അധോലോക സംഘങ്ങളുടെയും വളർച്ചയും തകർച്ചയുമാണ് സിനിമയുടെ പ്രമേയം. നേരത്തെ പുറത്തുവന്ന സിനിമയുടെ ടീസറും, ലേഡീസ് & ലേഡീസ് എന്ന വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

'ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ അപ്സ്'
പൊലീസ് തട്ടിക്കൊണ്ടുപോയി, കൊലപ്പെടുത്തി! ആരാണ് ജസ്വന്ത് സിംഗ് ഖൽറ?

'കെജിഎഫ്' ഫ്രാഞ്ചൈസിക്ക് ശേഷം യഷ് തിരിച്ചെത്തുന്ന ഈ ചിത്രത്തിൽ, 'റായ', 'ടിക്കറ്റ്' എന്നീ രണ്ട് വ്യത്യസ്ത ഭാവങ്ങളുള്ള ഇരട്ടവേഷത്തിലാണ് നടൻ പ്രത്യക്ഷപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ. നയൻതാര, കിയാര അദ്വാനി, സുദേവ് നായർ എന്നിവരടങ്ങുന്ന വൻ താരനിര അണിനിരക്കുന്ന ഈ ചിത്രം സംവിധായക എന്ന നിലയിൽ ഗീതു മോഹൻദാസിന്റെ കരിയറിലെ ഏറ്റവും വലിയ കാൽവയ്പ്പാണ്. 'ലയേഴ്സ് ഡയസ്', 'മൂത്തോൻ' എന്നീ ചിത്രങ്ങളിലൂടെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഗീതു, തന്റെ തനതായ റിയലിസ്റ്റിക് ശൈലിയും യഷിന്റെ മാസ് അപ്പീലും സമന്വയിപ്പിച്ചാണ് ഈ ബിഗ് ബജറ്റ് ചിത്രം ഒരുക്കിയിരിക്കുന്നത്.

യഷിനൊപ്പം ചേർന്ന് ഗീതു തന്നെ തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം രാജീവ് രവിയാണ്. രവി ബസ്രൂർ ആണ് സംഗീത സംവിധാനം. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർമാണം. കന്നഡയിലും ഇംഗ്ലീഷിലും ചിത്രീകരിച്ചിരിക്കുന്ന ചിത്രം, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലും ഡബ്ബ് ചെയ്ത് പ്രേക്ഷകരിലേക്ക് എത്തും.

News Malayalam 24x7
newsmalayalam.com