
രണ്‍ബീര്‍ കപൂര്‍, സായ് പല്ലവി എന്നിവര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന നിതേഷ് തിവാരി ചിത്രം 'രാമയണം' രണ്ട് ഭാഗമായാണ് തിയേറ്ററിലെത്തുന്നത്. ചിത്രത്തില്‍ രാവണനായി എത്തുന്ന യഷിന് ആദ്യ ഭാഗത്തില്‍ സ്‌ക്രീന്‍ ടൈം കുറവായിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 15 മിനിറ്റ് മാത്രമെ താരം ആദ്യ ഭാഗത്തില്‍ ഉണ്ടാകു എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ആദ്യ ഭാഗത്തില്‍ രാമന്റെ ജീവിത യാത്രയെ കേന്ദ്രീകരിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്.
അയോധ്യയില്‍ നിന്ന് വനവാസത്തിലേക്കുള്ള കേന്ദ്ര കഥാപാത്രങ്ങളുടെ യാത്രയാണ് പ്രധാനമായും സിനിമയിലുള്ളത്. ആദ്യ ഭാഗത്തില്‍ യഷിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. 'രാമായണ'ത്തിന്റെ രണ്ടാം ഭാഗത്തിലാണ് യഷിന് കൂടുതല്‍ സ്‌ക്രീന്‍ ടൈമുള്ളത്.
അതേസമയം, പ്രൈം ഫോക്കസ് ഉടമ നമിത് മല്‍ഹോത്രയാണ് രാമായണത്തിന്റെ നിര്‍മാതാവ്. ഇതുവരെ ഏകദേശം 835 കോടി രൂപ ചിത്രത്തിനായി ചെലവഴിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നമിത് മല്‍ഹോത്രയുടെ തന്നെ ഉടമസ്ഥതയിലുള്ള വിഷ്വല്‍ എഫക്ട് കമ്പനിയായ ഡിഎന്‍ഇജി ആണ് രാമായണത്തിനായി വിഎഫ്എക്‌സ് ഒരുക്കുന്നത്. എട്ട് തവണ മികച്ച വിഷ്വല്‍ ഇഫക്ടിനുള്ള ഓസ്‌കാര്‍ നേടിയ പാരമ്പര്യവും ഈ കമ്പനിക്കുണ്ട്.
2026 ദീപാവലി റിലീസായാണ് ചിത്രത്തിന്റെ ആദ്യ ഭാഗം തിയേറ്ററിലെത്തുക. രണ്ടാം ഭാഗം 2027 ദീപാവലിക്കും റിലീസ് ചെയ്യും. രണ്‍ബീര്‍ കപൂര്‍, സായ് പല്ലവി, യഷ് എന്നിവര്‍ക്കു പുറമെ, വിവേക് ഒബ്റോയ്, രാകുല്‍ പ്രീത് സിങ്, ലാറ ദത്ത, കാജല്‍ അഗര്‍വാള്‍, രവി ദുബെ, കുനാല്‍ കപൂര്‍, അരുണ്‍ ഗോവില്‍, ഷീബ ഛദ്ദ, ഇന്ദിര കൃഷ്ണന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.