വിസ്മയയുടെ 'തുടക്കം' ഓണത്തിന് മുൻപ് എത്തും..! റിലീസ് തീയതി പ്രഖ്യാപിച്ച് മോഹൻലാൽ

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഓണം റിലീസ് ആയി എത്തുമെന്നാണ് റിപ്പോർട്ടുകൾ വന്നിരുന്നത്
'തുടക്കം' സെക്കൻഡ് ലുക്ക് പോസ്റ്റർ
'തുടക്കം' സെക്കൻഡ് ലുക്ക് പോസ്റ്റർ Source: Facebook
Published on
Updated on

കൊച്ചി: വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമായ 'തുടക്ക'ത്തിന്റെ ആഗോള റിലീസ് തീയതി പുറത്ത്. ഓ​ഗസ്റ്റ് ഏഴിന് ചിത്രം തിയേറ്ററുകളിലെത്തും. മോഹൻലാൽ തന്റെ സമൂഹമാധ്യമങ്ങളിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഓണം റിലീസ് ആയി എത്തുമെന്നാണ് റിപ്പോർട്ടുകൾ വന്നിരുന്നത്. എന്നാൽ ഓണത്തിന് മുൻപ് തന്നെ തിയേറ്ററുകളിൽ എത്തുമെന്നാണ് ഇപ്പോൾ അണിയറ പ്രവർത്തകൾ സ്ഥിരീകരിച്ചിരിക്കുന്നത്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമാണം. ആശിര്‍വാദ് സിനിമാസിന്റെ 37ാം ചിത്രമാണിത്. വിസ്മയയ്‌ക്ക് പുറമേ ആശിഷ് ജോ ആന്റണി, സായ് കുമാർ, ബോബി കുര്യൻ, ഗണേഷ് കുമാർ തുടങ്ങി നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മോഹൻലാൽ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നതായും റിപ്പോർട്ടുകളുണ്ട്.

'തുടക്കം' സെക്കൻഡ് ലുക്ക് പോസ്റ്റർ
'വിരാട് കോഹ്ലിയെ കുറിച്ച് മോശം പരാമർശം നടത്താൻ അവർ പണം വാഗ്ദാനം ചെയ്തു'; ആരോപണവുമായി ജർമൻ മോഡൽ

ഡോ. എമിൽ ആന്റണിയും, ഡോ. അനീഷ ആന്റണിയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം- ജേക്സ് ബിജോയ്, ഛായാഗ്രഹണം -ജോമോൻ ടി. ജോൺ, എഡിറ്റിങ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ, മേക്കപ്പ് - ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈൻ -അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സൈലക്സ് ഏബ്രഹാം, ഫിനാൻസ് കൺട്രോളർ - മനോഹരൻ കെ. പയ്യന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - വിനോദ് ശേഖർ, ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്, പിആർഒ - വാഴൂർ ജോസ്.

News Malayalam 24x7
newsmalayalam.com