
പരസ്പരം ഏറെ സ്നേഹിച്ചും ഉല്ലസിച്ചും കഴിയുന്ന രണ്ടുപേര്‍. അവര്‍ക്കിടയിലുണ്ടാകുന്ന ഈഗോ, തര്‍ക്കം, പിണക്കം, അകലം. അകന്നിരിക്കുമ്പോള്‍ മാത്രം അറിയുന്ന ഇഷ്ടത്തിന്റെ ആഴം. എത്രയൊക്കെ പിണങ്ങിയാലും പിരിയാന്‍ കഴിയില്ലെന്ന തിരിച്ചറിവ്. അതാണ് അനീസ് മുഹമ്മദ് എഴുതി, സംവിധാനം ചെയ്ത 'അരികില്‍' എന്ന മ്യൂസിക്കല്‍ ആല്‍ബം. ക്ലോസ്നെസ് എന്ന പ്രമേയത്തില്‍ ഫോര്‍ മെഡൂസ എന്ന ആല്‍ബത്തിനുവേണ്ടി ഇറക്കിയ ട്രാക്കിനാണ് പുതിയ ദൃശ്യാവിഷ്കാരം ഒരുക്കിയിരിക്കുന്നത്. അഭിനവ് വര്‍ഗീസും വിബിത പണിക്കരുമാണ് അഭിനയിച്ചിരിക്കുന്നത്. യു ട്യൂബില്‍ റിലീസ് ചെയ്ത് ട്രാക്കിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
വരികളെഴുതി പാടിയിരിക്കുന്നത് ആരോമല്‍ ചേകവരാണ്. കെവിന്‍ ഷാജിയും ആരോമലും ചേര്‍ന്നാണ് ഈണമൊരുക്കിയത്. പിനാ കൊളാഡ ബ്ലൂസ് എന്ന ബാനറില്‍ കെവിന്‍ ഷാജിയാണ് പ്രൊഡക്ഷന്‍. ക്യാമറ ഫര്‍ഹാന്‍, എഡിറ്റര്‍ അര്‍ജുന്‍ ഹരിദാസ്, കളറസിറ്റ് ഗൗതം പണിക്കര്‍. ഐടി ഫീല്‍ഡില്‍ വര്‍ക്ക് ചെയ്തുകൊണ്ട് സിനിമ സ്വപ്നം കാണുന്ന അനീസിന്റെയും സുഹൃത്തുക്കളുടെയും ആദ്യ പ്രൊഡക്ഷന്‍ കൂടിയാണ് 'അരികില്‍'.