ഗായിക ആര്യ ദയാൽ വിവാഹിതയായി

ഗായികയും സംഗീത സംവിധായകയുമായ ആര്യ ദയാൽ വിവാഹിതയായി
ആര്യ ദയാലും വരൻ അഭിഷേകും
ആര്യ ദയാലും വരൻ അഭിഷേകുംSource: Instagram/ Arya Dhayal
Published on

ഗായികയും സംഗീത സംവിധായകയുമായ ആര്യ ദയാൽ വിവാഹിതയായി. വരൻ അഭിഷേകുമൊത്ത് തന്റെ വിവാഹ സർട്ടിഫിക്കറ്റ് പിടിച്ചുകൊണ്ട് നിൽക്കുന്ന ചിത്രം പങ്കുവെച്ച് ആര്യ തന്നെയാണ് വിവാഹവാർത്ത സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. രജിസ്റ്റർ ഓഫീസിൽ വച്ച് ലളിതമായ വിവാഹച്ചടങ്ങാണ് നടന്നതെന്നാണ് പുറത്തുവരുന്ന വിവരം. നിരവധി പേരാണ് ഇതിനകം തന്നെ ആര്യയ്ക്ക് വിവാഹമംഗള ആശംസകളുമായി എത്തിയിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു കവിതയിലൂടെ ശ്രദ്ധിക്കപ്പെട്ട ഗായികയാണ് ആര്യ ദയാല്‍. സഖാവ് എന്ന കവിത പാടിയാണ് ആര്യ മലയാളികളുടെ ഹൃദയം കവർന്ന ഗായികയായി മാറിയത്. അവിടെ നിന്ന് സിനിമാ പിന്നണിയിലേക്കും, വിവിധ വേദികളിലേക്കും, വേറിട്ട പരീക്ഷണങ്ങളിലേക്കും ആര്യയുടെ സംഗീതം വളരുകയായിരുന്നു.

ആര്യ ദയാലും വരൻ അഭിഷേകും
2024ലെ മികച്ച മലയാള ചിത്രങ്ങളില്‍ ഒന്ന്, 'ഫെമിനിച്ചി ഫാത്തിമ' റിലീസിന് ഒരുങ്ങുന്നു ; വിതരണം ദുല്‍ഖർ സല്‍മാന്‍

കോവിഡ് കാലത്ത് ആര്യ ആലപിച്ച ഗാനം അമിതാബ് ബച്ചനെ പോലും ആരാധകനാക്കി മാറ്റിയിരുന്നു. തൻ്റെ കോവിഡ് കാലത്തെ പ്രകാശപൂരിതമാക്കിയ സംഗീതം എന്ന് കുറിച്ചുകൊണ്ട് ആര്യയുടെ ഗാനം ബച്ചൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com