വീണ്ടും വൈറലായി പ്രിയ വാര്യർ; 2.5 മില്യൺ കടന്ന് അസൽ കൊളാറിനൊപ്പമുള്ള ഗാനം

അസൽ കൊളാർ തന്നെയാണ് ഗാനത്തിന്റെ വരികൾ എഴുതി ആലപിച്ചിരിക്കുന്നത്
'കമ്മിറ്റ്' മ്യൂസിക് വീഡിയോയിൽ പ്രിയ പി വാര്യർ, അസൽ കൊളാർ
'കമ്മിറ്റ്' മ്യൂസിക് വീഡിയോയിൽ പ്രിയ പി വാര്യർ, അസൽ കൊളാർSource: Youtube
Published on
Updated on

ചെന്നൈ: തമിഴ് റാപ്പർ അസൽ കൊളാറിനൊപ്പം നടി പ്രിയ പി വാരിയർ ഒന്നിച്ച മ്യൂസിക് വീഡിയോ വൈറലാകുന്നു. 'കമ്മിറ്റ്' എന്ന പാട്ടാണ് ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിക്കുന്നത്. രണ്ട് മില്യൺ വ്യൂസാണ് ഇതിനോടകം വീഡിയോ നേടിയത്.

അസൽ കൊളാർ തന്നെ വരികൾ എഴുതി ആലപിച്ച ഗാനം റെട്രോ ശൈലിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരേ ഫ്ലാറ്റിൽ ഇരുനിലകളിലായി താമസിക്കുന്ന രണ്ട് പേർ തമ്മിൽ പ്രണയത്തിലാകുന്നതാണ് പ്രമേയം. തിങ്ക് മ്യൂസിക്ക് ആണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ഫോക്‌സ് ആണ് സംഗീതം നിർമിച്ചിരിക്കുന്നത്.

രുപേന്ദ്രർ വെങ്കിടേഷ് ആണ് 'കമ്മിറ്റ്' മിക്സും മാസ്റ്ററും ചെയ്തിരിക്കുന്നത്. അർബൻ തോഴ വോക്കൽസ് റെക്കോർഡിങ്ങും. സഞ്ജയ് മാണിക്കം, കമലാജ രാജഗോപാൽ, ആരതി, എം.എൻ. അശ്വിൻ, ശ്രീരാധ ഭരത്, സുഗന്ധ് ശേഖർ എന്നിവരാണ് അസൽ കൊളാറിന് ഒപ്പം പിന്നണി പാടിയിരിക്കുന്നത്.

'കമ്മിറ്റ്' മ്യൂസിക് വീഡിയോയിൽ പ്രിയ പി വാര്യർ, അസൽ കൊളാർ
സായ് പറഞ്ഞു, മദ്യപാനം നിർത്തി; ജീവിതം മാറ്റിയ ഫോൺ കോളിനെപ്പറ്റി സംഗീത സംവിധായകൻ

ഈ മ്യൂസിക് വീഡിയോയിലൂടെ വീണ്ടും തമിഴിൽ തരംഗമാകുകയാണ് പ്രിയ പി വാര്യർ. നേരത്തെ, 'ഗുഡ് ബാഡ് അഗ്ലി' എന്ന അജിത് ചിത്രത്തിലെ "തൊട്ട് തൊട്ട് പേസും സുൽത്താന" എന്ന ഗാനരംഗത്തിലെ പ്രിയയുടെ പ്രകടനം കയ്യടി നേടിയിരുന്നു. 'എതിരും പുതിരും' എന്ന ചിത്രത്തിലെ പാട്ടാണിത്. സിമ്രാന്റെ ഐക്കോണിക് ചുവടുകൾ പ്രിയ മനോഹരമാക്കി എന്നാണ് ആരാധകർ അഭിപ്രായപ്പെട്ടത്. ഒമർ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാറ്‌ ലവ്’ എന്ന ആദ്യ ചിത്രത്തിലൂടെയാണ് പ്രിയ വാരിയർ പ്രശസ്തയാകുന്നത്. ‘ത്രീ മങ്കീസ്’ എന്ന ഹിന്ദി ചിത്രത്തിലും നടി അഭിനയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com