ഇലക്‌ട്രോണിക് കിളിയുടെ ഈണം; 'മോഹിനിയാട്ടം’ ആദ്യ ഗാനം 'നിലാവൂഞ്ഞാലെ' എത്തി

കൃഷ്ണദാസ് മുരളിയാണ് മോഹിനിയാട്ടം’ സിനിമയുടെ സംവിധാനം
'മോഹിനിയാട്ടം’  ആദ്യ ഗാനം 'നിലാവൂഞ്ഞാലെ'
'മോഹിനിയാട്ടം’ ആദ്യ ഗാനം 'നിലാവൂഞ്ഞാലെ'
Published on
Updated on

കൊച്ചി: സൈജു കുറുപ്പിന്റെ ഫാമിലി എന്റർടെയ്നർ 'ഭരതനാട്യ'ത്തിന്റെ രണ്ടാം ഭാഗമാണ് ‘മോഹിനിയാട്ടം’. സിനിമയിലെ ആദ്യ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഇലക്ടോണിക് കിളി ചിട്ടപ്പെടുത്തിയ നിലാവൂഞ്ഞാലെ എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. സുബ്ലാഷിണി ആണ് ഗാനം ആലപിച്ചിരിക്കുന്നത്. മുത്തുവാണ് വരികൾ.

ഡാർക്ക് ഹ്യൂമർ വിഭാഗത്തിൽ വരുന്ന മർഡർ മിസ്റ്ററിയാണ് മോഹിനിയാട്ടം എന്നാണ് സൂചന. കൃഷ്ണദാസ് മുരളിയാണ് സിനിമയുടെ സംവിധാനം. ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവർ ചേർന്നാണ് നിർമാണം. തോമസ് തിരുവല്ല ഫിലിംസും സൈജു കുറുപ്പ് എന്റർടെയിന്മെന്റും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.

'മോഹിനിയാട്ടം’  ആദ്യ ഗാനം 'നിലാവൂഞ്ഞാലെ'
വേറെ ലെവൽ വൈബ്; കളർഫുൾ എന്റർടെയ്‌നർ 'ഡർബി', ട്രെയ്‌ലർ പുറത്ത്

സൈജു കുറുപ്പിന്റെ കരിയറിലെ മികച്ച സിനിമയായി പ്രേക്ഷകർ വിലയിരുത്തിയ ഭരതനാട്യം, OTT റിലീസിനുശേഷം 100 മില്യണിലധികം പ്രേക്ഷകരാണ് കണ്ടത്. ഭരതനാട്യത്തിന്റെ വിജയം രണ്ടാം ഭാഗമായ മോഹിനിയാട്ടത്തിലും ആവർത്തിക്കുമെന്ന് പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.

'മോഹിനിയാട്ടം’  ആദ്യ ഗാനം 'നിലാവൂഞ്ഞാലെ'
"ധുരന്ധർ 2 അതിഗംഭീരം! ആദിത്യ ധർ റോക്ക്സ്റ്റാർ"; പ്രശംസിച്ച് അനുപം ഖേർ, നന്ദി അറിയിച്ച് രൺവീർ സിംഗ്

കഥ: കൃഷ്ണദാസ് മുരളി, വിഷ്ണു ആർ. പ്രദീപ്‌, ഛായാഗ്രഹണം: ബബ്ലു അജു, ചിത്രസംയോജനം: ഷഫീഖ് വി. ബി, സംഗീതം: ഇലക്ട്രോണിക് കിളി, കലാസംവിധാനം: ദിൽജിത് എം. ദാസ്. ശബ്ദസംവിധാനം: ധനുഷ് നായനാർ, ശബ്ദമിശ്രണം: വിപിൻ നായർ.വസ്ത്രാലങ്കാരം: സുജിത് മട്ടന്നൂർ, ചമയം: മനോജ് കിരൺരാജ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ: സാംസൺ സെബാസ്റ്റ്യൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സൽമാൻ കെ. എം, പ്രൊഡക്ഷൻ കൺട്രോളർ: ജിതേഷ് അഞ്ചുമന, സ്റ്റിൽസ്: വിഷ്ണു എസ്. രാജൻ, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്. മാർക്കറ്റിങ് ഡിസൈൻ: പപ്പറ്റ് മീഡിയ.

News Malayalam 24x7
newsmalayalam.com