ചാർട്ട്ബസ്റ്ററാകാൻ 'ഡെഡ്‌ലൈൻ'; ബ്ലാക്ക്പിങ്കിന്റെ പുതിയ മിനി ആൽബം പുറത്ത്

ബ്ലാക്ക്പിങ്കിന്റെ പുതിയ ആൽബം 'ഡെഡ്‌ലൈൻ' ഏറ്റെടുത്ത് ആരാധകർ
ബ്ലാക്ക്പിങ്ക്
ബ്ലാക്ക്പിങ്ക്
Published on
Updated on

കെ പോപ്പ് ബാൻഡായ ബ്ലാക്ക്പിങ്കിന്റെ പുതിയ മിനി ആൽബം പുറത്തിറങ്ങി. മൂന്ന് വർഷത്തിന് ശേഷം പുറത്തിറങ്ങുന്ന ബ്ലാക്ക്പിങ്ക് ആൽബം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. സോഷ്യൽ മീഡിയയിലും മ്യൂസിക് ചാർട്ടുകളിലും വലിയ തരംഗമാണ് 'ഡെഡ്‌ലൈൻ' എന്ന മിനി ആൽബം സൃഷ്ടിക്കുന്നത്.

'ഡെഡ്‌ലൈൻ' എന്ന് പേരിട്ടിരിക്കുന്ന പുതിയ ആൽബത്തിലെ പ്രധാന ഗാനമായ 'ഗോ' ബ്ലാക്ക്പിങ്ക് അംഗങ്ങൾ നാല് പേരും ചേർന്നാണ് രചിച്ചത്. പോപ്പ് ബാൻഡായ കോൾഡ് പ്ലേയിലെ ക്രിസ് മാർട്ടിനും രചനയിൽ പങ്കുചേർന്നിട്ടുണ്ട്. സയൻസ് ഫിക്ഷൻ വിഷ്വൽ അനുഭവമൊരുക്കുന്ന ഹൈ-കൺസെപ്റ്റ് മ്യൂസിക് വീഡിയോയാണ് 'ഗോ' എന്ന ഗാനത്തിൻ്റെ ഹൈലൈറ്റ്. ഇന്നലെ പുറത്തിറങ്ങിയ ഗാനത്തിന് നിലവിൽ 20 മില്യൺ വ്യൂസ് യൂട്യൂബിൽ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ J.U.M.P എന്ന ഗാനവും മിനി ആൽബത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആൽബം ഇറങ്ങിയതോടെ, സോളിലെ നാഷണൽ മ്യൂസിയം ഓഫ് കൊറിയയിൽ എങ്ങും ഇപ്പോൾ പിങ്ക് നിറമാണ്. മ്യൂസിയത്തിലെ ഏട്രിയത്തിൽ സജ്ജീകരിച്ച ലിസണിങ് സോണിൽ, ആൽബത്തിലെ അഞ്ച് ഗാനങ്ങൾ കേൾക്കാനായി ആരാധകരുടെ വൻ തിരക്കാണ്. ആഗോള തലത്തിൽ നിരവധി റെക്കോർഡുകൾ തകർത്ത ബ്ലാക്ക്പിങ്കിന്റെ പുതിയ ആൽബവും ബിൽ ബോർഡ് ചാർട്ടുകൾ കീഴടക്കുമെന്നതിൽ സംശയമില്ല.

ബ്ലാക്ക്പിങ്ക്
'പ്രമുഖ നടിയുമായി വിവാഹേതര ബന്ധം'; നടൻ വിജയ്‌ക്കെതിരെ വിവാഹമോചന ഹർജി ഫയൽ ചെയ്ത് ഭാര്യ

2022ൽ പുറത്തിറങ്ങിയ 'ബോൺ പിങ്ക്' എന്ന ആൽബത്തിന് ശേഷം ബ്ലാക്ക്പിങ്കിലെ അംഗങ്ങളെല്ലാം സോളോ പ്രോജക്ടുകളുടേയും മറ്റ് സംരംഭങ്ങളുടേയും തിരക്കിലായിരുന്നു. ബ്രൂണോ മാഴ്സുമായി ചേർന്നുള്ള 'APT' എന്ന ഗാനത്തിലൂടെ റോസെ, ഗ്രാമി നാമനിർദേശം സ്വന്തമാക്കിയിരുന്നു. ജെനി, 'ODD ATELIER' എന്ന പേരിൽ സ്വന്തം ഫാഷൻ ലേബൽ ആരംഭിച്ച് സംരംഭകത്വത്തിലേക്ക് കടന്നു. ലിസയും 'LLOUD' എന്ന പേരിൽ സ്വന്തമായി കമ്പനി ആരംഭിച്ചു. കൂടാതെ, 2026ലെ ഗോൾഡൻ ഗ്ലോബ്സിൽ അവാർഡ് പ്രസന്ററായും ശ്രദ്ധ നേടി. ജിസു അഭിനയ ജീവിതത്തിലും സംഗീതത്തിലും ഒരുപോലെ സജീവമായിരുന്നു. വൺ ഡയറക്ഷൻ താരം സെയ്ൻ മാലിക്കിനൊപ്പം ഒരു സിംഗിളും ജിസു പുറത്തിറക്കിയിരുന്നു. ഇപ്പോൾ വീണ്ടും നാലുപേരും ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് ലോകമെമ്പാടുമുള്ള കെ-പോപ്പ് പ്രേമികൾ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com