വിജയ് ആലപിച്ച 'ചെല്ല മകളേ'; 'ജന നായക'നിലെ ഗാനം പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്നു

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന 'ജന നായകൻ' 2026 ജനുവരി ഒൻപതിന് തിയേറ്ററുകളിലെത്തും
വിജയ് നായകനാകുന്ന 'ജന നായകൻ'
വിജയ് നായകനാകുന്ന 'ജന നായകൻ'
Published on
Updated on

കൊച്ചി: വിജയ്‌യുടെ 'ജന നായക'നിലെ ഓരോ അപ്‌ഡേറ്റിനും വമ്പൻ വരവേൽപ്പാണ് പ്രേക്ഷകർ നൽകുന്നത്. ഇപ്പോഴിതാ 'ജന നായക'നിൽ അനിരുദ്ധിന്റെ സംഗീത സംവിധാനത്തിൽ വിജയ് ആലപിച്ച മെലഡി ഗാനം 'ചെല്ല മകളേ' റിലീസായി ചുരുങ്ങിയ സമയത്തിനുള്ളിൽ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. വിവേകാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. ആദ്യ സിംഗിളായ 'ദളപതി കച്ചേരി'ക്കും രണ്ടാം ഗാനമായ ഒരു 'പേരെ വരലാര്' എന്ന ഗാനത്തിനും ലഭിച്ച മികച്ച പ്രതികരണത്തിന് പിന്നാലെയാണ് മൂന്നാമത്തെ ഗാനം പ്രേക്ഷകരിലെക്കെത്തിയത്.

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന 'ജന നായകൻ' 2026 ജനുവരി ഒൻപതിന്, പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തും. വിജയ്‌യുടെ അഭിനയജീവിതത്തിലെ അവസാന ചിത്രം എന്ന പ്രത്യേകത കൂടി ഉള്ളതിനാൽ ‘ജന നായകൻ’ ആരാധകരും സിനിമാപ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന വമ്പൻ റിലീസാണ്.

വിജയ് നായകനാകുന്ന 'ജന നായകൻ'
സർവത്ര ചെറിയാൻ മയം! 'ചത്താ പച്ച'യിലെ വിശാഖ് നായരുടെ സ്റ്റൈലിഷ് ക്യാരക്ടർ പോസ്റ്റർ പുറത്ത്

ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാ ഹെ​ഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരെത്തുന്നു. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരിൽ 'ജന നായകൻ' നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.

'ജന നായക'ന്റെ ഛായാഗ്രഹണം: സത്യൻ സൂര്യൻ, ആക്ഷൻ: അനൽ അരശ്, ആർട്ട്: വി. സെൽവകുമാർ, എഡിറ്റിങ്: പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി: ശേഖർ, സുധൻ, ലിറിക്‌സ്: അറിവ്, കോസ്റ്റ്യൂം: പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ: ഗോപി പ്രസന്ന, മേക്കപ്പ്: നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ: വീര ശങ്കർ, പി.ആർ.ഓ: പ്രതീഷ് ശേഖർ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com