'ചിരഞ്ജീവി' പുറത്ത്! മലയാളി മങ്കീസിന്റെ കാർമികത്വത്തിൽ വിചിത്ര കല്യാണം, 'ധൂമകേതു'വിലെ ആദ്യ ഗാനം എത്തി

വിനായക് ശശികുമാർ ആണ് ഈ ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത്
'ചിരഞ്ജീവി' പുറത്ത്! മലയാളി മങ്കീസിന്റെ കാർമികത്വത്തിൽ വിചിത്ര കല്യാണം, 'ധൂമകേതു'വിലെ ആദ്യ ഗാനം എത്തി
Published on
Updated on

പ്രേക്ഷകരേവരും ഏറ്റെടുത്ത 'സൂക്ഷ്മദർശിനി' എന്ന ചിത്രത്തിന് ശേഷം ഹാപ്പി അവേഴ്സ് എന്റർടെയ്ൻമെന്റ്സും എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻ ഹൗസും ചേർന്ന് നിർമിക്കുന്ന പുതിയ ചിത്രം 'ധൂമകേതു'വിലെ ആദ്യ ഗാനം പുറത്ത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് അങ്കിത് മേനോനാണ് ഈണം നൽകിയിരിക്കുന്നത്. മലയാളി മങ്കീസ് ആണ് ഗാനം പാടി അവതരിപ്പിച്ചിരിക്കുന്നത്. 'മന്തി പോലും ഉപ്പുമാവിൻ ടേസ്റ്റിൽ ഒതുങ്ങി...' തുടങ്ങിയ രസമുള്ള വരികളും വേറിട്ട ഈണവുമായാണ് ഗാനം എത്തിയിരിക്കുന്നത്. സെപ്റ്റംബറിലാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

മുമ്പ് പുറത്തിറങ്ങിയ 'ധൂമകേതു' സിനിമയുടെ ഫസ്റ്റ് ലുക്ക്, സെക്കൻഡ് ലുക്ക് പോസ്റ്ററുകൾ ഏവരും ഏറ്റെടുത്തിരുന്നു. മലയാളത്തിൽ അപൂർവമായി മാത്രം സംഭവിക്കുന്ന അണ്ടർവാട്ടർ ദൃശ്യങ്ങളുമായാണ് 'ധൂമകേതു' ഫസ്റ്റ് ലുക്ക് എത്തിയിരുന്നത്. സജിൻ ഗോപുവും നിഖില വിമലും ഒപ്പം ഷൈൻ ടോം ചാക്കോയും ഗണപതിയും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയുടെ സംവിധായകൻ സുധി മാഡിസൺ ആണ്. 'നെയ്മറി'ന് ശേഷം സുധി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

'ചിരഞ്ജീവി' പുറത്ത്! മലയാളി മങ്കീസിന്റെ കാർമികത്വത്തിൽ വിചിത്ര കല്യാണം, 'ധൂമകേതു'വിലെ ആദ്യ ഗാനം എത്തി
'കെജിഎഫ്' ഹാങ്ഓവർ മാറാതെ യഷ്, പരീക്ഷണങ്ങളുമായി ​ഗീതു മോഹൻദാസ്; 'ടോക്സിക്' റിവ്യൂ | TOXIC REVIEW

സജിൻ ഗോപു, നിഖില വിമൽ, ഷൈൻ ടോം ചാക്കോ, ഗണപതി, സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സോണിയും മനുവും ചേർന്നാണ്.

വിതരണം : ഭാവന റിലീസ്, ഛായാഗ്രഹണം: ജിന്റോ ജോർജ്ജ്, എഡിറ്റർ: വിവേക് ഹർഷൻ, സംഗീത സംവിധാനം: അങ്കിത് മേനോൻ, പ്രൊഡക്ഷൻ ഡിസൈനർ: ഔസേപ്പ് ജോൺ, ശബ്ദലേഖനം: രംഗനാഥ് രവി, വസ്ത്രാലങ്കാരം: മഷർ ഹംസ, ചമയം: ആർ. ജി. വയനാടൻ, പ്രൊഡക്ഷൻ കൺട്രോളർ: ആന്‍റണി തോമസ്, സംഘട്ടനം: സ്റ്റീവൻ കുമാർ, കാസ്റ്റിംഗ് ഡയറക്ടർ: ബിനോയ് നമ്പാല, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോബി സത്യശീലൻ, ഫിനാൻസ് കൺട്രോളർ: ഷൗക്കത്ത് കല്ലൂസ്, സൗണ്ട് മിക്സ്: വിഷ്ണു സുജാതൻ, ഡിസൈൻ: യെല്ലോടൂത്ത്സ്, സ്റ്റിൽസ്: സെറീൻ ബാബു, പ്രൊമോ സ്റ്റിൽസ്: വിഷ്ണു തണ്ടാശ്ശേരി, രോഹിത് കെ. സുരേഷ്, അസോസിയേറ്റ് ഡയറക്ടർമാർ: നിശാന്ത് എസ്. പിള്ള, വാസുദേവൻ വി. യു, ഡി.ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, വി.എഫ്.എക്സ്: പിക്റ്റോറിയൽ വി.എഫ്.എക്സ്, പ്രോലാബ് വി.എഫ്.എക്സ്, പി.ആർ.ഒ: ആതിര ദിൽജിത്ത്.

News Malayalam 24x7
newsmalayalam.com