

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'ദൊറോത്തി'യിലെ രണ്ടാം ഗാനം 'മുത്തുമണി' പുറത്ത്. ഇളയരാജ ഈണമിട്ട ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് അദ്ദേഹം തന്നെയാണ്. ശ്വേതാ മേനോനും ഇളയരാജയും ചേർന്നാണ് ഈ പാട്ട് ആലപിച്ചിരിക്കുന്നത്.
നേരത്തെ പുറത്തിറങ്ങിയ സിനിമയുടെ ടീസറും 'കല്യാണ വിരുന്ത്' എന്ന ഗാനവും സിനിമാപ്രേമികളുടെ ശ്രദ്ധനേടിയിരുന്നു. കാർത്തിക് സംവിധാനം ചെയ്യുന്ന പത്താം ചിത്രമാണ് 'ദൊറോത്തി'. കീർത്തി സുരേഷ് ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2026 സെപ്റ്റംബർ 25ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.
കീർത്തി സുരേഷിനൊപ്പം സനന്ത്, ഋഷികാന്ത് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. എസ്. തിരുനാവുക്കരുസ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഗണേഷ് ശിവയാണ് എഡിറ്റിങ്. ധമം, ജിയോ സ്റ്റുഡിയോസ്, സിഖ്യാ എന്നീ ബാനറുകളിൽ ജ്യോതി ദേശ്പാണ്ഡേ, ഗുനീത് മോംഗ കപൂർ, അചിൻ ജെയിൻ എന്നിവർ ചേർന്നാണ് നിർമാണം.
പ്രൊഡക്ഷൻ ഡിസൈൻ - കുമാർ ഗംഗപ്പൻ, സൗണ്ട് ഡിസൈൻ - സുരെൻ ജി, എസ്. അലഗൈകൂതൻ, കോസ്റ്റ്യൂം ഡിസൈൻ - പ്രവീൺ രാജ, സ്റ്റണ്ട്സ് - ദിനേശ് സുബ്ബരായൻ, കൊറിയോഗ്രഫി - ഷെരീഫ് എം, പബ്ലിസിറ്റി ഡിസൈൻ - ടൂണേ ജോൺ (24AM), എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - പവൻ നരേന്ദ്ര.