'വൺസ് മോർ' എന്ന തമിഴ് ചിത്രത്തിലെ ഗാനം തരംഗമാകുന്നു. ഹിഷാം അബ്ദുൾ വഹാബ് ഈണം നൽകിയ 'ഇന്ദിര' എന്ന പ്രണയഗാനമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മലയാളികൾക്ക് പ്രിയപ്പെട്ട ഹനാൻ ഷാ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഹനാന്റെ ആദ്യ തമിഴ് പാട്ടാണിത്. വിഘ്‌നേഷ് ശ്രീകാന്ത് ആണ് 'വൺസ് മോർ' സംവിധാനം ചെയ്തിരിക്കുന്നത്.
മലയാളവും തമിഴും ഇടകലർത്തിയാണ് പാട്ടിന്റെ വരികൾ എഴുതിയിരിക്കുന്നത്. സംവിധായകൻ തന്നെയാണ് തമിഴ് വരികൾ രചിച്ചിരിക്കുന്നത്. മലയാളം വരികൾ എഴുതിയിരിക്കുന്നത് അരുൺ ആലാട്ടും. പാട്ടിന്റെ വരികളിൽ മാത്രമല്ല ഗാനരംഗത്തിലും കേരളം ആണ് നിറഞ്ഞു നിൽക്കുന്നത്. കോഴിക്കോട് ബീച്ചും മിഠായിത്തെരുവും മറ്റ് പല സ്ഥലങ്ങളും ഗാനരംഗത്തിലുണ്ട്.
അർജുൻ ദാസ്, അദിതി ശങ്കർ, സോന ഓലിക്കൽ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വിഘ്നേഷ് ശ്രീകാന്ത് ആണ് തിരക്കഥ. ഹിഷാം അബ്ദുൾ വഹാബ് സംഗീതം നൽകുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണ് 'വൺസ് മോർ'. ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തും.
ഛായാഗ്രഹണം: അരവിന്ദ് വിശ്വനാഥൻ, എഡിറ്റിംഗ്: നാഷ്, കല: രാജ് കമൽ, ഗാനരചന: വിഘ്നേഷ് ശ്രീകാന്ത്, ശബ്ദലേഖനം: രഞ്ജിത്ത് വേണുഗോപാൽ, കളറിസ്റ്റ്: അരുൺ സംഗമേശ്വർ, കോസ്റ്റ്യൂം ഡിസൈനർ: നവദേവി രാജ്കുമാർ, നൃത്തസംവിധാനം: അപ്സർ, ടൈറ്റിൽ ഡിസൈൻ: യദു, സ്റ്റിൽസ്: മണിയൻ, പി.ആർ.ഒ: യുവരാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഹരീഷ് ദുരൈരാജ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: വിജയ് എം.പി, നിർമാണം: യുവരാജ് ഗണേശൻ.