സോഷ്യല്‍ മീഡിയയെ പ്രകോപിപ്പിച്ച് 'മാന്‍സ് ബെസ്റ്റ് ഫ്രണ്ട്'; പുതിയ ആല്‍ബം പ്രഖ്യാപിച്ച് സബ്രീന കാര്‍പ്പെന്റര്‍

ആല്‍ബത്തിലെ ആദ്യ സിംഗിളായ 'മാന്‍ ചൈല്‍ഡ് 'കഴിഞ്ഞ ആഴ്ച്ച പുറത്തിറങ്ങിയിരുന്നു
sabrina carpenter
സബ്രീന കാർപ്പെന്‍റർSource : Facebook
Published on

ഗ്രാമി ജേതാവായ പോപ്പ് താരം സബ്രീന കാര്‍പ്പെന്ററിന്റെ പുതിയ ആല്‍ബമായ 'മാന്‍സ് ബെസ്റ്റ് ഫ്രണ്ടിന്റെ' റിലീസ് പ്രഖ്യാപിച്ചു. ആഗസ്റ്റ് 29നാണ് ആല്‍ബം റിലീസ് ചെയ്യുന്നത്. ബുധനാഴ്ച് രാവിലെ ഇന്‍സ്റ്റഗ്രാം ലൈവിലൂടെയാണ് താരം ആല്‍ബത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. അതോടൊപ്പം തന്നെ ആല്‍ബത്തിന്റെ കവര്‍ ചിത്രവും പുറത്ത് വിട്ടു. കറുത്ത പാന്റസ് ധരിച്ച ഒരു വ്യക്തി താരത്തിന്റെ മുടിയില്‍ പിടിച്ചു വലിക്കുന്നതാണ് ആല്‍ബത്തിന്റെ കവര്‍ ചിത്രം. ഇത് ഇതിനോടകം തന്നെ ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

കവര്‍ ചിത്രം സമൂഹമാധ്യമത്തില്‍ വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. നിരവധി പേരാണ് താരത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്. പ്രകോപനപരമായ ചിത്രമാണ് ആല്‍ബത്തിന്റെ കവര്‍ എന്നാണ് സമൂഹമാധ്യമത്തില്‍ വരുന്ന കമന്റുകള്‍. അത് സെറ്റയര്‍ ആണെന്ന കമന്റുകളും വരുന്നുണ്ട്. എന്നാല്‍ അതിനെയും ആളുകള്‍ പിന്തുണയ്ക്കുന്നില്ല.

അതേസമയം ജാക്ക് അന്റോണോഫ്, ആമി അലന്‍ എന്നിവരുമായി ചേര്‍ന്ന് എഴുതിയ ആല്‍ബത്തിന്റെ ആദ്യ സിംഗിളായ 'മാന്‍ ചൈല്‍ഡ് 'കഴിഞ്ഞ ആഴ്ച്ചയാണ് പുറത്തിറങ്ങിയത്. ഇതിനോടകം തന്നെ അത് ആഗോളതലത്തിലും സ്‌പോട്ടിഫൈ യുഎസിലും ഒന്നാമതെത്തി. വാനിയ ഹെയ്മാനും ഗാല്‍ മുഗ്ഗിയയും ജോടികളായി വിഡിയോ ആല്‍ബം പുറത്തിറങ്ങിയത് ആരാധകര്‍ക്കിടയില്‍ കൂടുതല്‍ ആവേശം സൃഷ്ടിച്ചു.

2024 ആഗസ്റ്റിന് പുറത്തുറങ്ങിയ 'ഷോര്‍ട്ട് എന്‍ സ്വിറ്റിന്' ശേഷം പുറത്തിറങ്ങുന്ന കാര്‍പ്പെന്ററിന്റെ ഏഴാമത്തെ സ്റ്റുഡിയോ ആല്‍ബമായിരിക്കും 'മാന്‍സ് ബെസ്റ്റ് ഫ്രണ്ട്'. കാര്‍പ്പെന്ററിന്റെ 'ഷോര്‍ട്ട് എന്‍ സ്വിറ്റ് ' ആല്‍ബത്തിന്റെ 10 ദശലക്ഷം കോപ്പികള്‍ ലോകമെമ്പാടും വിറ്റഴിക്കപ്പെട്ടിരുന്നു. 2025 ഗ്രാമിയില്‍ 'ഷോര്‍ട്ട് എന്‍ സ്വീറ്റിന്' ആറ് നോമിനേഷനുകള്‍ ലഭിച്ചിരുന്നു. കൂടാതെ 'എക്‌സ്‌പ്രെസോ' എന്ന ഗാനത്തിന് 'മികച്ച പോപ്പ് വോക്കല്‍ ആല്‍ബം' മികച്ച 'പോപ്പ് സോളോ പെര്‍ഫോമന്‍സ്' എന്നീ വിഭാഗങ്ങളില്‍ പുരസ്‌കാരങ്ങളും ലഭിച്ചു.

sabrina carpenter
SPOOKY! കാത്തിരിപ്പിന് അവസാനം; 'വെനസ്‌ഡേ 2' ക്യാരക്ടര്‍ പോസ്റ്ററുകളുമായി നെറ്റ്ഫ്‌ലിക്‌സ്

കാര്‍പ്പെന്റര്‍ നിലവില്‍ 'ഷോര്‍ട്ട് എന്‍ സ്വിറ്റ്' ടൂറിന്റെ നോര്‍ത്ത് അമേരിക്കയിലെ രണ്ടാം ഘട്ടത്തിനായി തയ്യാറെടുക്കുകയാണ്. ഒക്ടോബര്‍ 23ന് പിറ്റ്‌സ്ബര്‍ഗില്‍ ആരംഭിക്കുന്ന താരത്തിന്റെ ടൂര്‍ ന്യുയോര്‍ക്ക്, നാഷ്‌വില്‍, ടൊറന്റോ, ലോസ് ആഞ്ചല്‍സ് എന്നീ പ്രധാന നഗരികളില്‍ എത്തും. മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ അഞ്ച് ഷോകളും ക്രിപ്‌റ്റോ.കോം അറീനയില്‍ ആറ് ഷോകളുമായി ടൂര്‍ നവംബര്‍ 23 ന് അവസാനിക്കും. 'മാന്‍സ് ബെസ്റ്റ് ഫ്രണ്ടിന്റെ' റിലീസ് തീയതി അടുക്കുമ്പോള്‍ ആരാധകര്‍ക്ക് കാര്‍പെന്ററില്‍ നിന്ന് കൂടുതല്‍ സര്‍പ്രൈസുകളും പ്രതീക്ഷിക്കാവുന്നതാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com