‘മിനുങ്ങും മിന്നാമിനുങ്ങേ’ ഹിന്ദി വേർഷൻ; 'ഹൈവാൻ' ആദ്യ ഗാനം പുറത്ത്

2026 സെപ്റ്റംബർ 11ന് 'ഹൈവാൻ' ആഗോളതലത്തിൽ തിയേറ്ററുകളിലേക്ക് എത്തും
'ഹൈവാൻ' സിനിമ
'ഹൈവാൻ' സിനിമ
Published on
Updated on

അക്ഷയ് കുമാർ, സെയ്‌ഫ് അലി ഖാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദർശൻ ഒരുക്കുന്ന 'ഹൈവാൻ' സിനിമയിലെ ആദ്യ ഗാനം പുറത്ത്. ‘മേരെ ഹീറോ ഹേ വോ’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. പ്രീതം ഈണമിട്ട ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് ജാവേദ് അക്തർ ആണ്. ഷാനും വനിക നായിക്കും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. 2026 സെപ്റ്റംബർ 11ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലേക്ക് എത്തും.

ഏകദേശം രണ്ട് ദശാബ്ദങ്ങൾക്ക് ശേഷം സെയ്‌ഫ് അലി ഖാനും അക്ഷയ് കുമാറും ഒന്നിക്കുന്ന ചിത്രമാണ് 'ഹൈവാൻ'. 2008ൽ പുറത്തിറങ്ങിയ 'തഷാൻ' ആണ് ഈ കൂട്ടുകെട്ടിൽ ഒടുവിലിറങ്ങിയ ചിത്രം. കെവിഎൻ പ്രൊഡക്ഷൻസ്, തെസ്പിയൻ ഫിലിംസ് എന്നീ ബാനറുകളിൽ വെങ്കട്ട് കെ നാരായണ, ഷൈലജ ദേശായി ഫെൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.

'ഹൈവാൻ' സിനിമ
മാസ് സൂപ്പർവൈസറായി ചിരഞ്ജീവി; 'കാക' ടൈറ്റിൽ ഗ്ലിംപ്സ് പുറത്ത്

2016ൽ പ്രിയദർശൻ - മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ഒപ്പം' സിനിമയുടെ ഒഫീഷ്യൽ റീമേക്ക് ആണ് 'ഹൈവാൻ'. ചിത്രത്തിലെ 'മിനുങ്ങും മിന്നാമിനുങ്ങെ' എന്ന ഗാനവുമായി ദൃശ്യപരമായി 'ഹൈവാനി'ലെ ആദ്യ ഗാനത്തിന് ചില സാമ്യതകൾ കാണാം. ബോക്സ് ഓഫീസിൽ ഗംഭീര വിജയം സ്വന്തമാക്കിയ സിനിമയുടെ ഹിന്ദി റീമേക്കിനായി ആകാംക്ഷയോടെയാണ് മലയാളി സിനിമാപ്രേമികൾ കാത്തിരിക്കുന്നത്.

പ്രിയദർശൻ, റോഹൻ ശങ്കർ, അഭിലാഷ് നായർ എന്നിവർ ചേർന്നാണ് 'ഹൈവാൻ' തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. കോ ഡയറക്ടർ കൂടിയാണ് അഭിലാഷ്. പ്രീതം ആണ് സംഗീതം. ദിവാകർ മണിയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ബോമൻ ഇറാനി, ശ്രിയ പിൽഗാവ്കർ, സയാമി ഖേർ, രാജ്പാൽ യാദവ്, ഷാരിബ് ഹാഷ്മി, രാജേഷ് ശർമ, പഹൽ ചൗധരി, മനോജ് ജോഷി എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ. ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

എഡിറ്റർ - അയ്യപ്പൻ നായർ എം.എസ്, കോസ്റ്റ്യൂം - വി. സായ് ബാബു, കോമൾ ഷഹാനി മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ - സിദ്ധാർഥ് പ്രിയദർശൻ.

News Malayalam 24x7
newsmalayalam.com