
ഹെവി മെറ്റലിന്റെ ഗോഡ്ഫാദര്‍ എന്ന് അറിയപ്പെടുന്ന ഇംഗ്ലീഷ് ഗായകനും ഗാനരചയ്താവുമാ ഓസ്സി ഓസ്‌ബോണ്‍ അന്തരിച്ചു. 76 വയസായിരുന്നു. അദ്ദേഹത്തിന്റെ ഫെയര്‍വെല്‍ ഷോ നടന്ന് ഏതാനും ആഴ്ച്ചകള്‍ക്ക് ശേഷമാണ് ഓസ്സി ഓസ്‌ബോണ്‍ അന്തരിച്ചത്. ബ്ലാക്ക് സാബത്ത് എന്ന പ്രശസ്ത റോക് ബാന്‍ഡിന്റെ മുഖ്യ ഗായകനായിരുന്നു അദ്ദേഹം.
1968ലാണ് ഓസ്‌ബോണ്‍ ബ്ലാക് സാബത്തിന്റെ സ്ഥാപക അംഗമാകുന്നത്. ഹെവി മെറ്റല്‍ സംഗീതത്തിന്റെ വളര്‍ച്ചയില്‍ ബാന്‍ഡ് വളരെ അധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. പാരനോയിഡ് (1970), മാസ്റ്റര്‍ ഓഫ് റിയാലിറ്റി (1971), സബത്ത് ബ്ലഡി സബത്ത് (1973) എന്നീ ആല്‍ബങ്ങള്‍ക്ക് മികച്ച നിരൂപ പ്രശംസ ലഭിച്ചിരുന്നു.
1979ല്‍ ഓസ്‌ബോണിനെ ബ്ലാക് സാബത്തില്‍ നിന്നും പുറത്താക്കി. അദ്ദേഹത്തിന്റെ അമിതമായ മദ്യപാനവും ലഹരി ഉപയോഗവും കൊണ്ടാണ് അത് സംഭവിച്ചത്. തുടര്‍ന്ന് അദ്ദേഹം സ്വന്തമായി ഗാനങ്ങള്‍ നിര്‍മിക്കാന്‍ ആരംഭിച്ചു. ബിസാഡ് ഓഫ് ഓസ് എന്ന 1980ല്‍ പുറത്തിറങ്ങിയ ആല്‍ബമാണ് അദ്ദേഹം ആദ്യമായി ഒറ്റയ്ക്ക് നിര്‍മിച്ചത്. തുടര്‍ന്ന് 13 സ്റ്റുഡിയോ ആല്‍ബങ്ങള്‍ അദ്ദേഹം നിര്‍മിച്ചു.
പുറത്താക്കപ്പെട്ടതിന് ശേഷവും അദ്ദേഹം ബ്ലാക് സാബത്തുമായി പലതവണ വീണ്ടും പ്രവര്‍ത്തിച്ചിരുന്നു. 1977ല്‍ അദ്ദേഹം വീണ്ടും ബാന്‍ഡിന്റെ ഭാഗമാവുകയും ബ്ലാക് സാബത്തിന്റെ അവസാന സ്റ്റുഡിയോ ആല്‍ബമായ 13 (2013) റെക്കോര്‍ഡ് ചെയ്യാന്‍ സഹായിക്കുകയും ചെയ്തിരുന്നു.
2000ത്തിന്റെ തുടക്കത്തില്‍ എംടിവി റിയാലിറ്റി ഷോ ആയ ദി ഓസ്‌ബോണ്‍സിന്റെ ഭാഗമായതോടെ അദ്ദേഹം ഒരു റിയാലിറ്റി ടെലിവിഷന്‍ താരം എന്ന നിലയിലും അറിയപ്പെട്ടു. 2025 ജൂലൈ അഞ്ചിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും അദ്ദേഹം ബാക്ക് ടു ദി ബിഗിനിങ് എന്ന തന്റെ അവസാന ഷോ അവതരിപ്പിച്ചു. ഇത് തന്റെ അവസാനത്തെ ലൈവ് പെര്‍ഫോമന്‍സായിരിക്കുമെന്ന് അദ്ദേഹം ആരാധകരെ അറിയിച്ചിരുന്നു. എങ്കിലും സംഗീതം ജീവിതം തുടരാന്‍ തന്നെയായിരുന്നു അദ്ദേഹം തീരുമാനിച്ചിരുന്നത്.
എന്നാല്‍ തന്റെ ലൈവ് ഫെര്‍ഫോമന്‍സിന് 17 ദിവസങ്ങള്‍ക്ക് ശേഷം ജൂലൈ 22ന് പ്രിന്‍സ് ഓഫ് ഡാര്‍ക്‌നസ് എന്ന് അറിയപ്പെടുന്ന ലെജന്‍ഡ് ഓസ്സി ഓസ്‌ബോണ്‍ ഈ ലോകത്തോട് വിട പറയുകയായിരുന്നു.