'പ്രെറ്റി ലിറ്റിൽ ബേബി' ഗായിക കോണി ഫ്രാൻസിസ് അന്തരിച്ചു

ഇൻസ്റ്റഗ്രാം റീലുകളിലൂടെ അടുത്തകാലത്ത് വ്യാപകമായി പ്രചരിക്കപ്പെട്ട ഗാനമാണ് 'പ്രെറ്റി ലിറ്റിൽ ബേബി'.
കോണി ഫ്രാൻസിസ് അന്തരിച്ചു
കോണി ഫ്രാൻസിസ് അന്തരിച്ചുSource: Facebook/ Connie Francis, The Today Show
Published on

ഇൻസ്റ്റഗ്രാമിലൂടെ സമീപകാലത്ത് വൈറലായ 'പ്രെറ്റി ലിറ്റിൽ ബേബി' ഗാനം ആലപിച്ച വിഖ്യാത അമേരിക്കൻ ഗായികയും നടിയുമായ കോണി ഫ്രാൻസിസ് അന്തരിച്ചു. 87-ാം വയസിലാണ് വിയോഗം.

കോണി ഫ്രാൻസിസിന്റെ മാനേജറും ദീർഘകാല സുഹൃത്തുമായ റോൺ റോബർട്സാണ് ഫേസ്ബുക്കിലൂടെ മരണവിവരം ലോകത്തെ അറിയിച്ചത്. മരണകാരണം വ്യക്തമല്ലെങ്കിലും ജൂലൈയിൽ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും നിരവധി വൈദ്യപരിശോധനകൾക്ക് വിധേയയായതായും കോണി തന്നെ സമൂഹമാധ്യമങ്ങളിൽ അറിയിച്ചിരുന്നു.

കോണി ഫ്രാൻസിസ് അന്തരിച്ചു
ജാനകിക്ക് പ്രസക്തമായ ചിലത് പറയാനുണ്ട്, പക്ഷേ 'അഡ്വക്കേറ്റ് ആബേല്‍' സമ്മതിക്കുന്നില്ല | ജെഎസ്‌കെ മൂവി റിവ്യൂ

1950കളിൽ പുറത്തുവന്ന 'ഹൂ ഈസ് സോറി നൗ' എന്ന ഗാനത്തിലൂടെയാണ് കോണി ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. ബിൽബോർഡ് ചാർട്ടുകളിൽ ഒന്നാം സ്ഥാനത്തെത്തിയ ആദ്യത്തെ സോളോ വനിതാ ഗായികയായിരുന്നു കോണി. 'മൈ ഹാർട്ട് ഹാസ് എ മൈൻഡ് ഓഫ് ഇറ്റ്സ് ഓൺ', 'ഡോണ്ട് ബ്രേക് എ ഹാർട്ട് ദാറ്റ് ലൗസ് യൂ', എവരിബഡി ഈസ് സംബഡീസ് ഫൂൾ' തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയമായ ഗാനങ്ങൾ. ആറ് പതിറ്റാണ്ടോളം സംഗീതലോകത്ത് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഗായികയാണ് കോണി ഫ്രാൻസിസ്.

ഇൻസ്റ്റഗ്രാം റീലുകളിലൂടെ അടുത്തകാലത്ത് വ്യാപകമായി പ്രചരിക്കപ്പെട്ട ഗാനമാണ് 'പ്രെറ്റി ലിറ്റിൽ ബേബി'. 60കളിൽ പുറത്തുവന്ന ഈ ഗാനത്തിന് വലിയ പ്രചാരമാണ് അടുത്തിടെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ ലഭിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com