ആക്ഷൻ മാത്രമല്ല, റൊമാൻസുമുണ്ട്! രഞ്ജിത്ത് ചിത്രം 'ലോ ആൻഡ് ഓർഡർ' ആദ്യ വീഡിയോ ഗാനം എത്തി

'നീലക്കണ്ണുകളുള്ളൊരു വെൺമേഘ പക്ഷി' എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്
‘ലോ ആൻഡ് ഓർഡറിലെ’ ആദ്യ വീഡിയോ ഗാനം
‘ലോ ആൻഡ് ഓർഡറിലെ’ ആദ്യ വീഡിയോ ഗാനം
Published on
Updated on

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'ലോ ആൻഡ് ഓർഡറിലെ' ആദ്യ വീഡിയോ ഗാനം പുറത്ത്. 'നീലക്കണ്ണുകളുള്ളൊരു വെൺമേഘ പക്ഷി' എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഷിബു ചക്രവർത്തി രചിച്ച് നവാഗതനായ ജോ ദാനിയേൽ കുര്യാക്കോസ് ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് യുവഗായകരിൽ ഏറെ ശ്രദ്ധേയനായ കപിൽ കപിലനാണ്.

സെപ്റ്റംബർ നാലിനാണ് ലോ ആൻഡ് ഓർഡർ തിയേറ്ററുകളിലേക്ക് എത്തുന്നത്. സത്യം സിനിമാസ്, മഹാ സുബൈർ മൂവി ക്ഷേത്രയുടെ ബാനറിൽ പ്രേമചന്ദ്രൻ ഏ.ജി. മഹാ സുബൈർ എന്നിവരാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ‘തുടരും’ സിനിമയിൽ 'ജോർജ് സാർ' എന്ന വില്ലൻ വേഷത്തിലൂടെ നടൻ എന്ന നിലയിലും ശ്രദ്ധനായ പ്രശസ്ത പരസ്യചിത്ര നിർമാതാവ് പ്രകാശ് വർമയും അഭിരാമിയുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

രഞ്ജിത്ത് - മമ്മൂട്ടി കൂട്ടുകെട്ടിൽ 2004ൽ പുറത്തിറങ്ങിയ 'ബ്ലാക്ക്' എന്ന ചിത്രത്തിലെ കൾട്ട് കഥാപാത്രമായ കാരിക്കാമുറി ഷണ്മുഖനായി മമ്മൂട്ടി വീണ്ടും എത്തുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രധാന സവിശേഷത. നേരത്തെ പുറത്തുവിട്ട സിനിമയുടെ ടീസറിന്റെ അവസാന ഭാഗത്ത് ഷൺമുഖന്റെ വരവ് അറിയിക്കുന്ന ഒരു ഷോട്ടും കാണാം.

‘ലോ ആൻഡ് ഓർഡറിലെ’ ആദ്യ വീഡിയോ ഗാനം
‘ഓണം വൈബ് 2026’; രണ്ട് പതിറ്റാണ്ടിന് ശേഷം ഓണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ

ഋതു ദേവ് അയ്യപ്പൻ ,ഷനൂദ് ഇബ്രാഹിം , ഡോൺ മൈക്കിൾ , സജൻ സുദർശൻ, നിജാദ് ബാബു തോമസ് ഷെർഷ ഷെരിഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആന്റണി, ബോബി കുര്യൻ, വി.കെ. പ്രകാശ് , സുരേഷ് കൃഷ്‌ണ , ജോയ് മാത്യു , ദേവൻ, ആനന്ദ് മൻമഥൻ, ജോണി ആൻ്റെണി ഭീമൻരഘു, നന്ദു.ജെയ്സ് ജോസ്, അസിം ജമാൽ, ഗായത്രി അശോക്, അജയ് വാസുദേവ് . ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി. അക്ഷയ് രാധാകൃഷ്ണൻ , മോഹൻ ജോസ്, മാധുരി , സാബുമോൻഗുണ്ടു കാട് സാബു, മുരുകൻ, സന്ധ്യാ രാജേന്ദ്രൻ, വൈഷ്‌ണവി, രമാദേവി അംബികാനായർ, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ബിജിപാലാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രശാന്ത് രവീന്ദ്രൻ ഛായാഗ്രഹണവും മനോജ് കണ്ണോത്ത് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. സാബു റാം കലാസംവിധാനവും, റോഷൻ എൻ. ജി. മേക്കപ്പും സമീരാ സനീഷ് കോസ്റ്റ്യും ഡിസൈനും കൈകാര്യം ചെയ്തിരിക്കുന്നു. ചിത്രത്തിന്റെ സ്റ്റിൽസ് പ്രേംലാൽ പട്ടാഴിയും, സൗണ്ട് ഡിസൈൻ കിഷൻ സപ്തയുമാണ് ചെയ്തിരിക്കുന്നത്. സുനിൽ സിംഗ് ലൈൻ പ്രൊഡ്യൂസറായും, വി. ബോസ് ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ആന്റണി സ്റ്റീഫൻ ഡിസൈനും ശാലിനി കാസ്റ്റിംഗ് ഡയറക്ടറാണ്. പ്രസാദ് നമ്പ്യാങ്കാവ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവായും പ്രശാന്ത് നാരായണൻ പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിച്ചിരിക്കുന്നു. പിആര്‍ഒ എ.എസ്. ദിനേശ് , മഞ്ജു ഗോപിനാഥ്. മാർക്കറ്റിങ്: ബ്രിങ്ഫോർത്ത്.

News Malayalam 24x7
newsmalayalam.com