ബ്ലാക് പിങ്കും ബില്ലി ഐലിഷും പിന്നില്‍; സ്‌പോട്ടിഫൈ ഗ്ലോബല്‍ വൈറല്‍ 50യില്‍ സൈയാര സോങ്

പുതുമുഖങ്ങളായ അഹാന്‍ പാണ്ഡെ, അനീത് പദ്ദ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ സൈയാര തിയേറ്ററില്‍ മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്.
Saiyaraa
സൈയാരSource : X
Published on

ബോളിവുഡ് ചിത്രം സൈയാര ബോക്‌സ് ഓഫീസ് കളക്ഷനില്‍ മാത്രമല്ല സംഗീതത്തിന്റെ കാര്യത്തിലും ഹിറ്റാണ്. ഇന്ത്യന്‍ സംഗീത പ്രേമികള്‍ മാത്രമല്ല ആഗോള തലത്തിലുള്ള സംഗീത പ്രേമികളും ചിത്രത്തിലെ ഗാനം ഏറ്റെടുത്തിരിക്കുകയാണ്. സ്‌പോട്ടിഫൈയിലെ ഗ്ലോബല്‍ വൈറല്‍ 50 ചാര്‍ട്ടില്‍ ഇടം നേടുന്ന ആദ്യ ഇന്ത്യന്‍ ഗാനമായി സൈയാര മാറി.

തനിഷ്‌ക് ബാഗ്ച്ചി സംഗീതം നല്‍കി ഫഹീം അബ്ദുള്ള ആലപിച്ച സൈയാര ബില്ലി ഐലിഷ്, ബ്ലാക് പിങ്ക്, ജസ്റ്റിന്‍ ബീബര്‍, ലേഡി ഗാഗ, ബ്രൂണോ മാര്‍സ്, സബ്രീന കാര്‍പ്പെന്റര്‍ എന്നിവരെ പിന്നിലാക്കിയിരിക്കുകയാണ്. ഈ ചരിത്ര വിജയം ആഘോഷിച്ചുകൊണ്ട് സംഗീത സംവിധായകന്‍ തനിഷ്‌ക് സമൂഹമാധ്യമത്തില്‍ സ്‌പോട്ടിഫൈ പ്ലേലിസ്റ്റ് പങ്കുവെച്ചു. ഇന്ത്യന്‍ സംഗീത ഉയരുകയാണെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം കുറിച്ചു.

Saiyaraa
നടന്‍ സൗബിന് ആശ്വാസം; മുന്‍കൂര്‍ ജാമ്യത്തിനെതിരായ ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീം കോടതി

അതേസമയം പുതുമുഖങ്ങളായ അഹാന്‍ പാണ്ഡെ, അനീത് പദ്ദ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ സൈയാര തിയേറ്ററില്‍ മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്. ജൂലൈ 18നാണ് ചിത്രം തിയേറ്ററിലെത്തിയത്. 45 കോടി ബജറ്റില്‍ ഒരുങ്ങിയ പ്രണയം ചിത്രം നിലവില്‍ ആഗോള ബോക്സ് ഓഫീസില്‍ 200 കോടിക്ക് മുകളില്‍ കളക്ട് ചെയ്തിട്ടുണ്ട്.

മോഹിത് സൂരി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സങ്കല്‍പ് സദാനന്ദനാണ്. യഷ് രാജ് ഫിലിംസാണ് നിര്‍മാണം. ഏക് വില്ലന്‍ റിടേണ്‍സ് എന്ന ചിത്രത്തിന് ശേഷം മോഹിത് സൂരി സംവിധാനം ചെയ്ത ചിത്രമാണിത്. 2013ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ആഷികി 2വും സംവിധാനം ചെയ്തത് മോഹിത് സൂരിയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com