'ഗോഡ് മോഡില്‍' സൂര്യ; സായ് അഭ്യങ്കറിന്റെ സൂപ്പർ ബീറ്റ്, 'കറുപ്പി'ലെ ഗാനം പുറത്ത്

ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന 'കറുപ്പി'ൽ തൃഷയാണ് നായിക
കറുപ്പ് എന്ന ചിത്രത്തിലെ 'ഗോഡ് മോഡ്' എന്ന ഗാനത്തില്‍ സൂര്യ
കറുപ്പ് എന്ന ചിത്രത്തിലെ 'ഗോഡ് മോഡ്' എന്ന ഗാനത്തില്‍ സൂര്യ
Published on
Updated on

കൊച്ചി: സൂര്യയുടെ ഏറ്റവും പുതിയ ചിത്രം 'കറുപ്പി'ലെ 'ഗോഡ് മോഡ്' എന്ന ഗാനത്തിന്റെ ലിറിക്‌ വീഡിയോ ദീപാവലി ദിനത്തില്‍ റിലീസ് ചെയ്തു. ഗ്രാമോത്സവത്തിലെ ആഘോഷങ്ങൾ നിറഞ്ഞ സൂര്യയുടെ അടിപൊളി ഗാനം ദീപാവലി ദിനത്തിൽ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്.

'കറുപ്പി'ന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് സായ് അഭ്യങ്കറാണ്. 'ഗോഡ് മോഡ്' ഗാനത്തിന്റെ വരികൾ വിഷ്ണു ഇടവനാണ് എഴുതിയത്. ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പിൽ തൃഷ നായികയായി അഭിനയിക്കുന്നു. 2005 ന് ശേഷം സൂര്യയുമായി വീണ്ടും തൃഷ അഭിനയിക്കുന്ന ചിത്രം കൂടിയാണ് 'കറുപ്പ്'. ഇന്ദ്രൻസ്, യോഗി ബാബു, ശിവദ, സ്വാസിക, നട്ടി, സുപ്രീത് റെഡ്ഡി, അനഘ മായ രവി എന്നിവർ 'കറുപ്പി'ലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കറുപ്പ് എന്ന ചിത്രത്തിലെ 'ഗോഡ് മോഡ്' എന്ന ഗാനത്തില്‍ സൂര്യ
"വിജയ്‌ക്ക് വേണ്ടി എഴുതിയ മാസ് ഹീറോ സ്ക്രിപ്റ്റ് എനിക്ക് ചേരില്ലെന്ന് പറഞ്ഞു"; കരിയറില്‍ വഴിത്തിരിവായ ചിത്രത്തെപ്പറ്റി വിശാല്‍

ഛായാഗ്രഹണം - ജി.കെ. വിഷ്ണു, എഡിറ്റിങ് - കലൈവാണൻ, കലാസംവിധാനം - അരുൺ വെഞ്ഞാറമൂട്, യുടെയും കൊറിയോഗ്രഫി - ഷോഫി, സാൻഡി. അൻപറിവിന്റേയും വിക്രം മോറിൻ്റെയും ആക്ഷൻസ് 'കറുപ്പി'ൻ്റെ പ്രത്യേകതയാണ്. ഡ്രീം വാരിയർ പിക്‌ചേഴ്‌സിൻ്റെ ബാനറിൽ എസ്.ആർ. പ്രഭുവും എസ്.ആർ. പ്രകാശ് ബാബുവുമാണ് 'കറുപ്പിന്റെ നിർമാണം നിർവഹിക്കുന്നത്. പിആർഓ ആൻഡ് മാർക്കറ്റിങ് : പ്രതീഷ് ശേഖർ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com