അമേരിക്കന്‍ ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റ് ആരാധകരോട് സന്തോഷമുള്ള ഒരു വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ്. സ്‌കൂട്ടര്‍ ബ്രോണില്‍ നിന്നും ടെയ്‌ലര്‍ തന്റെ ആദ്യ ആറ് ആല്‍ബങ്ങളുടെ മാസ്റ്റര്‍ റെക്കോര്‍ഡുകള്‍ സ്വന്തമാക്കി. തന്റെ വെബ്‌സൈറ്റില്‍ പങ്കുവെച്ച വൈകാരികമായ കത്തിലൂടെയാണ് ടെയ്‌ലര്‍ സ്വിഫ്റ്റ് ഈ വാര്‍ത്ത പങ്കുവെച്ചത്. എല്ലാ ആല്‍ബങ്ങളുടെ റെക്കോര്‍ഡുകളും പിടിച്ചിരിക്കുന്ന ചിത്രവും സ്വിഫ്റ്റ് എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. "നീ എന്റേതാണ്" എന്ന് കുറിച്ചുകൊണ്ടാണ് ടെയ്‌ലര്‍ എക്‌സില്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്.
"എന്റെ ചിന്തകളെ ഒരു കാര്യത്തിലേക്ക് ഏകീകരിക്കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷെ എന്റെ മനസില്‍ ഇപ്പോള്‍ നടക്കുന്നത് ഒരു സ്ലൈഡ് ഷോയാണ്. ഈ വാര്‍ത്ത നിങ്ങളോട് പറയാന്‍ ഒരു അവസരത്തിനായി ഞാന്‍ സ്വപ്‌നം കണ്ട, ആഗ്രഹിച്ച, പ്രാര്‍ത്ഥിച്ച എല്ലാ സമയങ്ങളുടെയും ഒരു ഫ്‌ലാഷ്ബാക്കാണ് ഇപ്പോള്‍ മനസില്‍ സംഭവിക്കുന്നത്. ഞാന്‍ അതിന് അടുത്ത് എത്തിയിരുന്നു. 20 വര്‍ഷമായി ഞാന്‍ ഇതിനായി കാത്തിരിക്കുന്നു. അത് എന്നെങ്കിലും സംഭവിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അതെല്ലാം കഴിഞ്ഞുപോയിരിക്കുകയാണ്. ഇത് സംഭവിക്കാന്‍ പോവുകയാണെന്ന് ഞാന്‍ മനസിലാക്കിയത് മുതല്‍ ഇടയ്ക്കിടെ സന്തോഷത്തോടെ കരയുമായിരുന്നു. ഇപ്പോള്‍ എനിക്ക് ഈ വാക്കുകള്‍ പറയാന്‍ കഴിയും. ഞാന്‍ ഇതുവരെ നിര്‍മിച്ച എല്ലാ സംഗീതവും ഇപ്പോള്‍ എന്റേതാണ്", ടെയ്‌ലര്‍ തന്റെ കത്തില്‍ എഴുതി.
ടെയ്‌ലര്‍ സ്വിഫ്റ്റ് അവസാനം തന്റെ സംഗീതത്തിന്റെ അവകാശം തിരിച്ചു പിടിച്ചുവെന്ന വാര്‍ത്ത സന്തോഷത്തോടെയാണ് ആരാധകര്‍ കേട്ടത്. തന്റെ സംഗീതത്തിന്റെ വീഡിയോകള്‍, കോണ്‍സര്‍ട്ട് വീഡിയോകള്‍, ആല്‍ബം ആര്‍ട്ട്, ഫോട്ടോഗ്രഫി, റിലീസ് ചെയ്യാത്ത ഗാനങ്ങള്‍ തുടങ്ങി തന്റെ ജീവിതകാലത്തെ എല്ലാം വര്‍ക്കുകളും ഇപ്പോള്‍ തന്റേതാണെന്നും സ്വിഫ്റ്റ് വിശദീകരിച്ചു.
"ഇതെന്റെ ഏറ്റവും വലിയ സ്വപ്‌നസാക്ഷാത്കാരമാണെന്ന് പറയുമ്പോള്‍ അത് എത്രത്തോളം പ്രധാനമാണെന്ന് എന്റെ ആരാധകര്‍ക്ക് അറിയാം. അത്രയധികം സൂക്ഷ്മതയോടെ ഞാന്‍ നാല് ആല്‍ബങ്ങളും വീണ്ടും റെക്കോര്‍ഡ് ചെയ്ത് പുറത്തിറക്കി. അവയെ ടെയ്‌ലേഴ്‌സ് വേര്‍ഷന്‍ എന്ന് വിളിച്ചു. നിങ്ങള്‍ അതിന് നല്‍കിയ സ്വീകാര്യതയും സ്‌നേഹവുമാണ് എനിക്ക് എന്റെ സംഗീതം തിരികെ വാങ്ങാന്‍ സാധിച്ചതിന് കാരണം. എന്റെ ജീവിതം സമര്‍പ്പിച്ചിട്ടുള്ള എന്നാല്‍ ഇതുവരെ എന്റേതായിരുന്നതല്ലാത്ത ഈ കലയുമായി എന്നെ വീണ്ടും ഒന്നിപ്പിക്കാന്‍ സഹായിച്ചതിന് നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. എന്റെ സംഗീതം ഒരു ദിവസം പൂര്‍ണ്ണമായും വാങ്ങാന്‍ കഴിയുന്നതിന് കഠിനാധ്വാനം ചെയ്യാനുള്ള അവസരം മാത്രമാണ് ഞാന്‍ ആഗ്രഹിച്ചത്", സ്വിഫ്റ്റ് കുറിച്ചു.
ഇനിയും ആല്‍ബത്തിന്റെ ടെയ്‌ലേഴ്‌സ് വേര്‍ഷന്‍ റിലീസ് ചെയ്യുമോ എന്നതിനെ കുറിച്ചും സ്വിഫ്റ്റ് സംസാരിച്ചു. "എനിക്ക് അറിയാം നിങ്ങള്‍ റെപ്യൂട്ടേഷന്‍ ടെയ്‌ലേഴ്‌സ് വേര്‍ഷനായി കാത്തിരിക്കുകയാണെന്ന്. ഞാന്‍ അതിന്റെ നാലിലൊന്ന് പോലും റീറെക്കോര്‍ഡിങ് ചെയ്തിട്ടില്ല. റെപ്യൂട്ടേഷന്‍ ആല്‍ബം ആ സമയത്ത് എന്റെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടതായിരുന്നു. അത് റീ റെക്കോര്‍ഡ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ ഒരു സ്‌റ്റോപ് പോയന്റില്‍ എത്തി. കാരണം ഞാന്‍ അന്ന് ആ ആല്‍ബം റെക്കോര്‍ഡ് ചെയ്യുമ്പോള്‍ കടന്ന് പോയ മാനസികാവസ്ഥയും ശക്തിയും അമര്‍ഷവും ദേഷ്യവുമെല്ലാം വീണ്ടും റെക്കോര്‍ഡ് ചെയ്യുന്നതിലൂടെ മെച്ചപ്പെടുത്താന്‍ ആകുമെന്ന് ഞാന്‍ കരുതിയില്ല. അതിനാല്‍ ഞാന്‍ അത് മാറ്റിവെച്ചുകൊണ്ടിരുന്നു", ഗായിക വ്യക്തമാക്കി.
"ആ ആല്‍ബത്തിലെ റിലീസ് ചെയ്യാത്ത വേള്‍ട്ട് ട്രാക്കുകളും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ റിലീസ് ചെയ്യാന്‍ സാധിക്കും. നിലവില്‍ ഞാന്‍ ആ ആല്‍ബം മുഴുവനായി റീ റെക്കോര്‍ഡ് ചെയ്തു കഴിഞ്ഞു. മികച്ച രൂപത്തിലാണ് അത് പുറത്തുവന്നിട്ടുള്ളത്. ശരിയായ സമയത്ത് ആ രണ്ട് ആല്‍ബങ്ങളും ഉയര്‍ന്ന് വരും. അത് നിങ്ങളെ ആവേശഭരിതരാക്കുന്ന കാര്യമായിരിക്കും. അത് ഒരിക്കലും സങ്കടത്തില്‍ നിന്നായിരിക്കില്ല. മറിച്ച് ഇനി അത് ഒരു ആഘോഷം മാത്രമായിരിക്കും", ടെയ്‌ലര്‍ സ്വിഫ്റ്റ് പറഞ്ഞു.