സ്പോട്ടിഫൈ നിശ്ചലമാക്കി ടെയ്‌ലർ സ്വിഫ്റ്റിന്റെ 'ന്യൂ ഇറ'; 'ദ ലൈഫ് ഓഫ് എ ഷോ ഗേള്‍' ആല്‍ബം പുറത്തിറങ്ങി

'ദ ലൈഫ് ഓഫ് എ ഷോഗേള്‍' എന്ന ഗാനത്തില്‍ സബ്രീന കാർപെന്ററും എത്തുന്നു
'ദ ലൈഫ് ഓഫ് എ ഷോ ഗേള്‍' ആല്‍ബം പുറത്തിറങ്ങി
'ദ ലൈഫ് ഓഫ് എ ഷോ ഗേള്‍' ആല്‍ബം പുറത്തിറങ്ങിSource: Instagram / Taylor Swift
Published on

അമേരിക്കന്‍ പോപ്പ് ഗായിക ടെയ്‌ലർ സ്വിഫ്റ്റിന്റെ ഏറ്റവും പുതിയ സംഗീത ആല്‍ബത്തിനായുള്ള കാത്തിരിപ്പിന് വിരാമം. ഗായികയുടെ 12ാമത്തെ സ്റ്റുഡിയോ ആല്‍ബം 'ദ ലൈഫ് ഓഫ് എ ഷോ ഗേള്‍' ഔദ്യോഗികമായി പുറത്തിറക്കി.

12 ട്രാക്കുകളാണ് ആല്‍ബത്തിലുള്ളത്. ദി ഫേറ്റ് ഓഫ് ഒഫീലിയ, എലിസബത്ത് ടെയ്‌ലർ, ഒപാലൈറ്റ്, ഫാദർ ഫിഗർ, എൽഡസ്റ്റ് ഡോട്ടർ, റൂയിൻ ദി ഫ്രണ്ട്ഷിപ്പ്, ആക്ച്വലി റൊമാന്റിക്, വൈഹ് ലിറ്റ്, വുഡ്, ക്യാൻസൽഡ്!, ഹണി, ദ ലൈഫ് ഓഫ് എ ഷോഗേൾ എന്നിവയാണ് പാട്ടുകള്‍. 'ദ ലൈഫ് ഓഫ് എ ഷോഗേള്‍' എന്ന ഗാനത്തില്‍ സബ്രീന കാർപെന്ററും എത്തുന്നു.

2024ല്‍ റിലീസായ 'ദ ടോർച്ചേഡ് പോയറ്റ് സൊസൈറ്റി'ക്ക് ശേഷമുള്ള സ്വിഫ്റ്റിന്റെ ആദ്യ മുഴുനീള ആല്‍ബമാണിത്. മാക്സ് മാർട്ടിനും ഷെൽബാക്കുമായി സഹകരിച്ചാണ് നിർമാണം. 'റെപ്യൂട്ടേഷൻ' (2017) എന്ന ആല്‍ബത്തിന് ശേഷം ഇവരുമായി സഹകരിക്കുന്ന ആദ്യ ആല്‍ബമാണിത്.

'ദ ലൈഫ് ഓഫ് എ ഷോ ഗേള്‍' ആല്‍ബം പുറത്തിറങ്ങി
'ലാല്‍ സലാം' മോഹൻലാലിൻ്റെ ജീവിതത്തിൻ്റെ നേർക്കാഴ്ചയാകും, പ്രവേശനം സൗജന്യം: സജി ചെറിയാന്‍

വ്യാഴാഴ്ച വൈകുന്നേരം 'ദ ലൈഫ് ഓഫ് എ ഷോ ഗേള്‍' സ്‌പോട്ടിഫൈയിൽ റിലീസ് ചെയ്തിരുന്നു. ആയിരക്കണക്കിന് ആരാധകർ ആല്‍ബം സ്ട്രീം ചെയ്യാൻ തിരക്കുകൂട്ടിയത് പ്ലാറ്റ്‌ഫോമിന് സാങ്കേതിക തകരാർ നേരിട്ടു. ആയിരത്തില്‍ അധികം പേർ സ്പോട്ടിഫൈ ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്ന് പരാതിപ്പെട്ടതായാണ് റിപ്പോർട്ട്.

'ദി ലൈഫ് ഓഫ് എ ഷോഗേൾ' എന്ന 12 ഗാനങ്ങളുള്ള ആൽബത്തോടെയാകും ടെയ്‌ലർ സ്വിഫ്റ്റിന്റെ 'ന്യൂ ഇറ' ആരംഭിക്കുകയെന്ന് ഓഗസ്റ്റില്‍ 'ന്യൂ ഹൈറ്റ്‌സ്' എന്ന പോഡ്കാസ്റ്റിലാണ് ഗായിക അറിയിച്ചത്. പ്രതിശ്രുത വരന്‍ ട്രാവിസ് കെൽസിക്കൊപ്പമാണ് ടെയ്‌ലർ സ്വിഫ്റ്റ് ഈ പോഡ്കാസ്റ്റില്‍ പങ്കെടുത്തത്. ആൽബത്തോടൊപ്പം, ഒക്ടോബർ 3 മുതൽ 5 വരെ യുഎസിലെയും അന്താരാഷ്ട്ര തലത്തിലും ടെയ്‌ലർ സ്വിഫ്റ്റ്: ദി ഒഫീഷ്യൽ റിലീസ് പാർട്ടി ഓഫ് എ ഷോഗേൾ എന്ന ഫീച്ചറും തിയേറ്ററുകളില്‍ പ്രദർശിപ്പിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com