'തലവരക്കൊരു തിളക്കം വച്ചപ്പോ കിടച്ച സൗഭാഗ്യം!', ചുവടുവെച്ച് അശോകനും അര്‍ജുനും രേവതിയും; സര്‍പ്രൈസ് ഡാന്‍സുമായി 'തലവര' ടീം

ഓഗസ്റ്റ് 15നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.
thalavara
തലവര Source : PRO
Published on
Updated on

സോഷ്യല്‍ മീഡിയയില്‍ തരംഗമായി 'തലവര' ടീമിന്റെ ഡാന്‍സ്. അശോകനും അര്‍ജുന്‍ അശോകനും രേവതിയും ചേര്‍ന്നാണ് ഡാന്‍സ് ചെയ്യുന്നത്. 'കിലുകില്‍ പമ്പരം' സിനിമയില്‍ എസ് പി വെങ്കടേഷ് ഈണം നല്‍കി ഗിരീഷ് പുത്തഞ്ചേരി എഴുതി എം ജി ശ്രീകുമാറും ഉണ്ണി മേനോനും ചേര്‍ന്ന് പാടിയ ആ പഴയ ഗാനത്തിനാണ് 'തലവര' സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സിനിമയിലെ താരങ്ങള്‍ ചേര്‍ന്ന് ചുവടുവെച്ചത്. ഓഗസ്റ്റ് 15നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.

മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ അമരക്കാര്‍ മഹേഷ് നാരായണനും ഷെബിന്‍ ബക്കറും ചേര്‍ന്ന് നിര്‍മിക്കുന്ന അര്‍ജുന്‍ അശോകന്‍ ചിത്രം 'തലവര' അഖില്‍ അനില്‍കുമാറാണ് സംവിധാനം ചെയ്യുന്നത്. ഷെബിന്‍ ബെക്കര്‍ പ്രൊഡക്ഷന്‍സിന്റേയും മൂവിംഗ് നരേറ്റീവ്‌സിന്റേയും ബാനറില്‍ ഷെബിന്‍ ബെക്കറും മഹേഷ് നാരായണനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രേവതി ശര്‍മ്മയാണ് നായികയായെത്തുന്നത്.

ടേക്ക് ഓഫ്, സീ യു സൂണ്‍, മാലിക്ക്, അറിയിപ്പ് തുടങ്ങിയ ശ്രദ്ധേയ സിനിമകളുടെ സംവിധായകനായ മഹേഷ് നാരായണനും ചാര്‍ലി, ടേക്ക് ഓഫ്, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ, അറിയിപ്പ് തുടങ്ങിയ പ്രേക്ഷക - നിരൂപക പ്രശംസകള്‍ നേടിയ സിനിമകള്‍ നിര്‍മിച്ചിട്ടുള്ള ഷെബിന്‍ ബക്കറും ഒരുമിച്ചൊരുക്കുന്ന സിനിമയായതിനാല്‍ തന്നെ സിനിമാപ്രേക്ഷകര്‍ ഏറെ പ്രതീക്ഷയിലാണ്.

അശോകന്‍, ദേവദര്‍ശിനി ചേതന്‍, ശരത് സഭ, ആതിര മറിയം, അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, സാം മോഹന്‍, ഹരീഷ് കുമാര്‍, സോഹന്‍ സീനുലാല്‍, ഷാജു ശ്രീധര്‍, വിഷ്ണു രഘു, മുഹമ്മദ് റാഫി, മനോജ് മോസസ്, ഷെബിന്‍ ബെന്‍സണ്‍, അശ്വത് ലാല്‍, അമിത് മോഹന്‍ രാജേശ്വരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

അഖില്‍ അനില്‍കുമാര്‍ തന്നെയാണ് സിനിമയുടെ കഥയൊരുക്കിയിരിക്കുന്നത്. അഖില്‍ അനില്‍കുമാറും അപ്പു അസ്ലമും ചേര്‍ന്നാണ് തിരക്കഥ. കോ പ്രൊഡ്യൂസര്‍: റുവായിസ് ഷെബിന്‍, ഛായാഗ്രഹണം: അനിരുദ്ധ് അനീഷ്, സംഗീതം: ഇലക്ട്രോണിക് കിളി, എഡിറ്റര്‍: രാഹുല്‍ രാധാകൃഷ്ണന്‍, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, കലാസംവിധാനം: മിഥുന്‍ ചാലിശ്ശേരി, കോസ്റ്റ്യും: അക്ഷയ പ്രസന്നന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അലക്‌സ് ഇ കുര്യന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: റാം പാര്‍ത്ഥന്‍, സൗണ്ട് ഡിസൈന്‍: ചാള്‍സ്, സൗണ്ട് മിക്‌സ്: വിഷ്ണു സുജാതന്‍, ഗാനരചന: മുത്തു, ടിറ്റോ പി തങ്കച്ചന്‍, ഡിഐ: ലിജു പ്രഭാകര്‍, വിഎഫ്എക്‌സ്: പിക്‌റ്റോറിയല്‍ എഫ്.എക്‌സ്, സ്റ്റണ്ട്: മാഫിയ ശശി, മഹേഷ് മാത്യു, ഫിനാന്‍സ് കണ്‍ട്രോളര്‍: ഉദയന്‍ കപ്രശ്ശേരി, സ്റ്റില്‍സ്: അജി മസ്‌കറ്റ്, ഡിസൈന്‍സ്: യെല്ലോടൂത്ത്‌സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com