പ്രണയം തുളുമ്പുന്ന 'തെനേല വനാല'; പ്രാചി തെഹ്ലാൻ്റെ മ്യൂസിക് ആൽബം തരംഗമാകുന്നു!

'മാമാങ്കം' എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ പ്രാചി തെഹ്ലാൻ ഒരു അഭിനേത്രി എന്നതിന് പുറമെ നെറ്റ്ബോളിൽ ഇന്ത്യയെ നയിച്ച മുൻ ക്യാപ്റ്റൻ കൂടിയാണ്.
Thenela Vanala - Official Music Video
Published on
Updated on

തെന്നിന്ത്യൻ നടി പ്രാചി തെഹ്ലാൻ അടിമുടി ഗ്ലാമറസ് പരിവേഷത്തിലെത്തുന്ന തെലുങ്ക് റൊമാൻ്റിക് മെലഡി "തെനേല വനാല" സീ മ്യൂസിക്ക് പുറത്തിറക്കി. ദൃശ്യമികവ് കൊണ്ടും ഹൃദയസ്പർശിയായ അവതരണം കൊണ്ടും വൻ ശ്രദ്ധ പിടിച്ചുപറ്റി മുന്നേറുന്ന ഈ വീഡിയോ ആൽബം പുറത്തുവന്ന് മൂന്ന് ദിവസം കൊണ്ട് തന്നെ 6.43 മില്യൺ വ്യൂസും യൂട്യൂബിൽ നേടി.

ഗോവ-കർണാടക ബോർഡറിലെ അതിമനോഹര വെള്ളച്ചാട്ടങ്ങളും, സമൃദ്ധമായ തീരപ്രദേശങ്ങളും ഒപ്പിയെടുത്തിരിക്കുന്ന ഈ ഗാനം വെറും രണ്ട് ദിവസത്തിനുള്ളിൽ ചിത്രീകരിച്ചു എന്നത് നമ്മളെ വിസ്മയിപ്പിക്കുന്നു.

മമ്മൂട്ടി നായകനായ 'മാമാങ്കം' എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ പ്രാചി തെഹ്ലാൻ ഒരു അഭിനേത്രി എന്നതിന് പുറമെ നെറ്റ്ബോളിൽ ഇന്ത്യയെ നയിച്ച മുൻ ക്യാപ്റ്റൻ കൂടിയാണ്. ഇന്ത്യക്കായി നെറ്റ്ബോൾ കോർട്ടിൽ തൻ്റെ തീപാറും പ്രകടനം കൊണ്ട് "കോർട്ടിന്റെ രാജ്ഞി" എന്ന ഖ്യാതി നേടിയ താരം ഇപ്പോൾ തന്റെ ചാരുത നിറഞ്ഞ നൃത്തം, ലാളിത്യമുള്ള സൗന്ദര്യം, കൂടാതെ സ്ക്രീൻ പ്രസൻസ് എന്നിവ കൊണ്ട് വെള്ളിത്തിരയിൽ ശ്രദ്ധേയയാകുകയാണ്.

Thenela Vanala - Official Music Video
ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കി 'സഹാനാ... സഹാനാ...'; രാജാസാബിലെ രണ്ടാമത്തെ ഗാനം പുറത്ത്

ഈ വീഡിയോയെക്കുറിച്ച് എടുത്ത് പറയേണ്ട മറ്റൊരു കാര്യം നായകൻ നിഖിൽ മാളിയക്കലിൻ്റെ യുവത്വം തുളുമ്പുന്ന എനർജിയും, പ്രാച്ചിയോടൊപ്പമുള്ള അദ്ദേഹത്തിൻറെ കോമ്പിനേഷൻ നൽകുന്ന ആ ഒരു കെമിസ്ട്രിയുമാണ്. പ്രാച്ചിയോടൊപ്പം ഈ ഗാനത്തിന് മനോഹരമായി ചുവടുവച്ചിരിക്കുന്ന നിഖിലിന് ബിഗ് ബോസ് തെലുങ്ക് സീസൺ 8 വിജയിയെന്ന നിലയിൽ വൻ ആരാധകവൃന്ദമാണുള്ളത്.

യശ്വന്ത്കുമാർ ജീവകുന്തള സംവിധാനവും, നൃത്ത സംവിധാനവും നിർവഹിച്ച് ഛായാഗ്രാഹകൻ പാലചർല സായ് കിരൺ പകർത്തിയ "തെനേല വനാല", 2 കമിതാക്കളുടെ തീവ്രാനുരാഗത്തിൻ്റെ കഥ ഇമ്പമാർന്ന ഗാനത്തിൻ്റെ അകമ്പടിയോടെ പ്രേക്ഷകരിലെത്തുന്നു. ഗായിക വീഹ ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നതും, ഈണം നൽകിയിരിക്കുന്നതും ചരൺ അർജുനാണ്. സീ മ്യൂസിക് ആൽബം ട്രാക്കായി നിർമിച്ചിരിക്കുന്ന ഈ ഗാനം തെലുങ്ക് സംഗീത പ്രേമികൾക്ക് മാത്രമല്ല ദക്ഷിണേന്ത്യയിലെ തന്നെ മുഴുവൻ ആസ്വാദകർക്കും പുതുമയാർന്നൊരു ദൃശ്യ-ശ്രാവ്യ അനുഭവമാണ് ഒരുക്കുന്നത്.

Thenela Vanala - Official Music Video
ഉണ്ണി മുകുന്ദൻ-അപർണ ബാലമുരളി ചിത്രം 'മിണ്ടിയും പറഞ്ഞും'; ടീസർ പുറത്തിറങ്ങി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com