കയ്യടി രാവണൻ കൊണ്ടുപോകുമോ? 'രാമായണ'യിലെ 'താണ്ഡവ്' ഗാനരംഗത്തിലെ യഷിന്റെ പ്രകടനത്തിന് പ്രശംസ

രണ്ട് ഭാഗങ്ങളായി ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ആകെ ബജറ്റ് ഏകദേശം 4,000 കോടി രൂപയാണ്
'രാമായണ'യിൽ യഷ്
'രാമായണ'യിൽ യഷ്
Published on: 
Updated on: 

വിജയദശമി ദിനത്തിൽ പുറത്തിറങ്ങിയ 'രാമായണ'സിനിമയില 'താണ്ഡവ്' എന്ന ഗാനവും രാവണനായുള്ള യഷിന്റെ പ്രകടനവും സമൂഹമാധ്യമങ്ങളിൽ പ്രശംസിക്കപ്പെടുന്നു. ശിവഭക്തനായ രാവണന്റെ കടുത്ത ഭക്തിയും, അടങ്ങാത്ത ഊർജവും, കോപവും പ്രകടമാക്കുന്നതാണ് ഗാനം. ഏകദേശം രണ്ട് മിനിറ്റോളം ദൈർഘ്യമുള്ള ഗാനരംഗത്തിലെ യഷിന്റെ പ്രകടനത്തിന് കയ്യടിക്കുകയാണ് ആരാധകർ.

ഡോ. കുമാർ വിശ്വാസാണ് ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത്. എ.ആർ. അമീനും ഹിരാൽ വിരാദിയുമാണ് മ്യൂസിക് സൂപ്പർവൈസിങ്. വിശാൽ ഡദ്‌ലാനിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് ഓസ്കർ ജേതാക്കളായ എ.ആർ. റഹ്മാനും ഹാൻസ് സിമ്മറും ചേർന്നാണ്.

'രാമായണ'യിൽ യഷ്
'കേരള സ്റ്റോറി', 'കശ്മീർ ഫയൽസ്'... ഇപ്പോൾ 'രാമായണ'; ചിത്രം ബംഗാളിൽ നികുതിരഹിതമാക്കുമെന്ന് സുവേന്ദു അധികാരി

രണ്ട് ഭാഗങ്ങളായി ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ആകെ ബജറ്റ് ഏകദേശം 4,000 കോടി രൂപയാണ്. ഒന്നാം ഭാഗം 2026 നവംബർ അഞ്ചിനും രണ്ടാം ഭാഗം അടുത്ത വർഷം ദീപാവലിക്കുമാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. രൺബീർ കപൂർ (ശ്രീരാമൻ), സായ് പല്ലവി (സീത), യാഷ് (രവണൻ), സണ്ണി ഡിയോൾ (ഹനുമാൻ) എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും ഡിഎൻഇജിയും യഷിന്‍റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സംയുക്തമായി നിർമ്മിക്കുന്നതാണ് ചിത്രം. സോണി പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ അന്താരാഷ്ട്ര വിതരണം ഏറ്റെടുത്തിരിക്കുന്നത്. വടക്കേ ഇന്ത്യയിൽ ധർമ്മ പ്രൊഡക്ഷൻസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. എട്ട് തവണ അക്കാദമി അവാർഡ് നേടിയ ഡിഎൻഇജി ആണ് ചിത്രത്തിന്റെ വിഎഫ്എക്സിന് പിന്നിൽ. ശ്രീധർ രാഘവനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

News Malayalam 24x7
newsmalayalam.com