ഒരു ഗ്യാങ്സ്റ്റർ, മൂന്ന് കാമുകിമാർ! 'ടോക്സിക്കി'ലെ ‘മധുമോഹിനി’ ഗാനം പുറത്ത്

തനീഷ് ബാഗ്‌ചി, അർസ്‌ലാൻ നിസാമി, ഫഹാം അബ്ദുള്ള എന്നിവർ ചേർന്നാണ് ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്
ഒരു ഗ്യാങ്സ്റ്റർ, മൂന്ന് കാമുകിമാർ! 'ടോക്സിക്കി'ലെ  ‘മധുമോഹിനി’ ഗാനം പുറത്ത്
Published on
Updated on

കൊച്ചി: യഷിനെ നായകനാക്കി ഗീതു മോഹൻദാസ് ഒരുക്കിയ 'ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ അപ്സ്' സിനിമയിലെ രണ്ടാം ഗാനം പുറത്ത്. ‘മധുമോഹിനി’ എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. റോക്കിങ് സ്റ്റാർ യഷും താര സുതാരിയയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ തമ്മിലുള്ള പ്രണയം അവതരിപ്പിക്കുന്ന ഗാനരംഗത്തിൽ നയൻതാര, കിയാര അദ്വാനി എന്നിവരേയും കാണാം.

തനീഷ് ബാഗ്‌ചി, അർസ്‌ലാൻ നിസാമി, ഫഹാം അബ്ദുള്ള എന്നിവർ ചേർന്നാണ് ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്. അഞ്ച് ഭാഷകളിലായി റിലീസ് ചെയ്ത ഗാനത്തിന്റെ എല്ലാം പതിപ്പുകൾക്കും ശബ്ദം നൽകിയിരിക്കുന്നത് സിദ്ധാർഥ് ബസ്രൂർ ആണ്. പ്രമോദ് മറവാന്തെ (കന്നഡ), അർസ്ലാൻ നിസാമി, സയ്യിദ് മുറാദ് ഗിലാനി (ഹിന്ദി), രാമജോഗയ്യ ശാസ്ത്രി (തെലുങ്ക്), വിഘ്നേഷ് ശിവൻ (തമിഴ്), രാജീവ് ഗോവിന്ദൻ (മലയാളം) എന്നിവരാണ് ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത്. ഹിന്ദിയിൽ ‘മധോഷ്’, കന്നഡയിൽ ‘മനമോഹക’, തെലുങ്കിൽ ‘മനസാഗധേ’, തമിഴിൽ ‘തടുമാറുതേയി’, മലയാളത്തിൽ ‘മധുമോഹിനി’ എന്നീ പേരുകളിലാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്.

ഒരു ഗ്യാങ്സ്റ്റർ, മൂന്ന് കാമുകിമാർ! 'ടോക്സിക്കി'ലെ  ‘മധുമോഹിനി’ ഗാനം പുറത്ത്
പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ'യിലെ പ്രണയ ഗാനം; 'അസലായവളെ' പുറത്ത്

ഗാനത്തെക്കുറിച്ച് സംഗീതസംവിധായകൻ തനിഷ്ക് ബാഗ്ചി പറഞ്ഞത് ഇങ്ങനെയാണ്: “മധുമോഹിനി ഞങ്ങളുടെ ഹൃദയത്തോട് വളരെ അടുത്തുനിൽക്കുന്ന ഒരു ഗാനമാണ്. അർസ്‌ലാനും ഫഹീമും ഞാനും വീണ്ടും ഒന്നിച്ചെത്തിയ ഗാനമാണിത്. ‘ടോക്സിക്’ പോലൊരു വലിയ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് ഇതിനെ കൂടുതൽ പ്രത്യേകമാക്കുന്നു. അതോടൊപ്പം, അതുല്യപ്രതിഭയായ സിദ്ധാർത്ഥ് ബസ്രൂറുമായി സഹകരിക്കാനായതിലും ഞങ്ങൾക്ക് വലിയ സന്തോഷമുണ്ട്. റായ, റെബെക്ക എന്നീ കഥാപാത്രങ്ങളുടെ വൈകാരിക യാത്രയെയാണ് ഈ ഗാനം മനോഹരമായി അവതരിപ്പിക്കുന്നത്. പ്രണയം, ആകാംക്ഷ, പ്രണയത്തിന്റെ അതുല്യ നിമിഷങ്ങൾ എന്നിവയെ അതിസുന്ദരമായി ആവിഷ്കരിക്കുന്ന ഗാനമാണിത്. ഈ ഗാനം ഒരുക്കുമ്പോൾ ഞങ്ങൾ അനുഭവിച്ച അതേ വികാരങ്ങൾ പ്രേക്ഷകരിലേക്കും എത്തുമെന്ന് പ്രതീക്ഷിക്കുന്നു.”

യഷും ഗീതു മോഹൻദാസും ചേർന്ന് രചന നിർവഹിച്ച ചിത്രത്തിന്റെ സംവിധാനം ഗീതു മോഹൻദാസാണ്. കന്നഡയിലും ഇംഗ്ലീഷിലുമായി ചിത്രീകരിച്ചിരിക്കുന്ന ‘ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമിക്കുന്ന ചിത്രം 2026 ഓഗസ്റ്റ് 26ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.

News Malayalam 24x7
newsmalayalam.com