സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെ കാൽതെറ്റി വീണു; നന്ദമുരി ബാലകൃഷ്ണയ്ക്ക് പരിക്ക്, ഉടൻ ശസ്ത്രക്രിയ

ഡ്യൂപ്പുകളെ ഉപയോഗിക്കാതെ ആക്ഷൻ രംഗം ചെയ്യുന്നതിനിടെയാണ് അപകടം
നന്ദമുരി ബാലകൃഷ്ണ
നന്ദമുരി ബാലകൃഷ്ണSource: X
Published on
Updated on

ഹൈദരാബാദ്: സിനിമാ ചിത്രീകരണത്തിനിടെ തെലുങ്ക് സൂപ്പർ താരം നന്ദമുരി ബാലകൃഷ്ണയ്ക്ക് പരിക്ക്. കാക്കിനട തുറമുഖത്ത് വച്ച് നടന്ന 'എൻബികെ111' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംഘടനരംഗം ഷൂട്ട് ചെയ്യുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഡ്യൂപ്പുകളെ ഉപയോഗിക്കാതെ ആക്ഷൻ രംഗം ചെയ്യുന്നതിനിടെയാണ് അപകടം.

നടൻ മഞ്ചു മനോജുമായുള്ള സംഘട്ടനത്തിനിടെ ബാലകൃഷ്ണ കാലുതെറ്റി വീഴുകയായിരുന്നു. ഷൂട്ടിങ് ഉടൻ നിർത്തിവച്ച് താരത്തെ കാക്കിനടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ കാലിന്റെ പേശികൾക്ക് ക്ഷതമേറ്റതായി സ്ഥിരീകരിച്ചു.

നന്ദമുരി ബാലകൃഷ്ണ
"ഇത് ആ പെൺകോന്തൻ ഭർത്താവിന്റെയും അവളുടെയും സ്ഥിരം കലാപരിപാടി"; ജോജു പറഞ്ഞ 'പ്രമുഖ താരദമ്പതികളെ'പ്പറ്റി ലക്ഷ്മി

വൈദ്യസംഘത്തിന്റെ നിർദേശപ്രകാരം, നടൻ ഉടൻ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്നാണ് സിനിമയുടെ അണിയറപ്രവർത്തകർ പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്. സാധാരണ സർജറി മാത്രമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കി. സർജറിക്ക് ശേഷം ഏതാനും ദിവസത്തെ വിശ്രമം ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. ഇതിന് ശേഷം താരം ഷൂട്ടിങ്ങിനായി തിരിച്ചെത്തുമെന്നും 'എൻബികെ111' ടീം വ്യക്തമാക്കി.

നന്ദമുരി ബാലകൃഷ്ണ
24 മണിക്കൂറിൽ 1.5 മില്യൺ കാഴ്ചക്കാർ; 'ഖലീഫ'യിലെ പ്രണയ ഗാനം തരംഗമാകുന്നു

'വീര സിംഹ റെഡ്ഡി' എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ശേഷം, നന്ദമുരി ബാലകൃഷ്ണയും സംവിധായകൻ ഗോപിചന്ദ് മലിനേനിയും ഒന്നിക്കുന്ന ചിത്രമാണ് 'എൻബികെ111'. മഞ്ചു മനോജ് ആണ് ചിത്രത്തിലെ വില്ലൻ വേഷം ചെയ്യുന്നത്. വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ കിലാരുവാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്.

News Malayalam 24x7
newsmalayalam.com